‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനയില്‍ എന്‍എസ്എസ് നടത്തുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ഒരോ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം തണലേകുന്നതാണ്. എന്നാല്‍ വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ലെന്ന് മന്ത്രി പറഞ്ഞു.

Also read- ‘എന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല’: മതവിശ്വാസികള്‍ എന്റെ കൂടെയാണെന്ന് എ എൻ ഷംസീർ

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും. ഏതൊരു വിശ്വാസിയുടേയും വിശ്വാസം അവര്‍ക്ക് ആശ്വാസമാണ്. വിശ്വാസം ശാസ്ത്രത്തിന്റെ ഉത്പന്നമാണ് എന്ന് ഒരു വിശ്വാസിയും കരുതില്ല. വിശ്വാസത്തിന്റെ രാഷ്ട്രീയ പ്രായോഗികതയേയും വര്‍ഗീയതയേയുമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത് അനാവശ്യ വിവാദമുണ്ടാക്കാനാണ് ശ്രമം.
മറ്റ് കാര്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

Also Read- ‘ഒരു മതവിശ്വാസിയേയും വേദനിപ്പിച്ചിട്ടില്ല; പലരും പറഞ്ഞത് ആവര്‍ത്തിക്കുകയാണ് ചെയ്തത്’; വിവാദത്തില്‍ പ്രതികരിച്ച് സ്പീക്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News