കേരളത്തിലെ ആദ്യ വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റണ്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂര്‍ കൂത്തുപറമ്പ് കെ എസ് ഐ ഡി സി ഇന്‍ഡസ്ട്രിയല്‍ ഗ്രോത്ത് സെന്ററില്‍ ആണ് അല്‍ ഫാസ് വുഡ് പ്രോഡക്റ്റ്സിന്റെ സ്വിസ്റ്റണ്‍ ക്യാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചത്.
Also Read : കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു
പ്രമുഖ ബില്‍ഡിംഗ് മെറ്റീരിയല്‍ നിര്‍മ്മാതാക്കളായ സ്വിസ്റ്റന്റെ കീഴിലുള്ള അല്‍ ഫാസ് വുഡ് പ്രോഡക്റ്റ്സിന്റെ പുതിയ സംരംഭമാണ് വ്യവസായിക ടൂറിസം ക്യാമ്പസ്. ക്യാമ്പസിന്റെ സോഫ്റ്റ് ലോഞ്ചിംങ് വ്യവസായ മന്ത്രി പി രാജീവ് നിര്‍വഹിച്ചു. വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റണ്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
പാര്‍ട്ടിക്കിള്‍ ബോര്‍ഡ് നിര്‍മ്മിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിക്കാണ് കണ്ണൂര്‍ കൂത്തുപറമ്പില്‍ തുടക്കമിട്ടത്. യൂറോപ്പ്യന്‍ സ്ട്രക്ചറിലും സാങ്കേതിക വിദ്യയിലും ഒരുക്കിയ പുതിയ കമ്പനി. ഏറ്റവും പുതിയ ഡിസൈനുകളിലും ഷേഡുകളിലും നിര്‍മ്മിക്കുന്ന ഉയര്‍ന്ന ഗുണമേന്മയുള്ള പ്രീ ലാമിനേറ്റഡ് പാര്‍ട്ടികള്‍ ബോര്‍ഡുകളാണ് കമ്പനിയുടെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here