എല്‍ഡിഎഫ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ല: മന്ത്രി പി.രാജീവ്

പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ വീട്ടില്‍ മന്ത്രി പി രാജീവ് സന്ദര്‍ശനം നടത്തി. സംഭവം നടന്ന ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് പി.രാജീവ് അറിയിച്ചു. തെറ്റായ രൂപത്തില്‍ പ്രവര്‍ത്തിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. സബ് കളക്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയെന്നും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇടതുമുന്നണി നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരെയും ഗവണ്‍മെന്റ് സംരക്ഷിക്കില്ല എന്ന സന്ദേശമാണ് ഉടനടിയുള്ള നടപടിയില്‍ പ്രതിഫലിക്കുന്നത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മനോഹരന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ലെന്നും കണ്ടെത്തി. ഇതിനിടെ സംഭവത്തില്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് എസ്.ഐ ജിമ്മി ജോസിനെ സസ്പെന്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അനേഷണം നടത്താന്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ശനിയാഴ്ച വൈകിട്ടാണ് വാഹന പരിശോധനയ്ക്കിടെ അലക്ഷ്യമായി വാഹനമോടിച്ചതിന് ഇരുമ്പനം സ്വദേശി മനോഹരനെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് സ്റ്റേഷനിലെത്തിച്ച മനോഹരന്‍ ഉടന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രികളില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇതിനിടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. മനോഹരന്റ മരണകാരണം ഹൃദയാഘാതമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ശരീരത്തില്‍ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ആന്തരിക അവയവങ്ങള്‍ കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. മനോഹരന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളില്ലെന്നും ഇന്‍ക്വസ്റ്റിലും പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായി. വിശദമായ അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News