ലീലാവതി ടീച്ചർക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി പി രാജീവ്

സാഹിത്യകാരി ലീലാവതി ടീച്ചർക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി പി രാജീവ്. ലീലാവതി ടീച്ചറുടെ വീട്ടിലെത്തിയാണ് മന്ത്രി ആശംസകൾ അറിയിച്ചത്. ഇതിന്റെ ചിത്രങ്ങൾ മന്ത്രി തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.

96 വയസിന്റെ നിറവിലാണിന്ന് ലീലാവതി ടീച്ചർ. എപ്പോഴും സ്നേഹത്തോടെ കൂടെനിൽക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും വെളിച്ചം പകരുന്ന പ്രിയപ്പെട്ട ടീച്ചർക്ക് വീട്ടിലെത്തി ജന്മദിനാശംസകൾ നേർന്നു. എന്നാണ് മന്ത്രി കുറിച്ചത്.

ALSO READ:നിപ: സമ്പർക്ക പട്ടികയിൽ ഉള്ളത് 1,177 പേർ

മലയാളസാഹിത്യത്തിലെ സജീവസാന്നിധ്യമാണ് ഡോ.എം ലീലാവതി ടീച്ചർ. സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയാണ് ഡോ.എം. ലീലാവതി ടീച്ചർ. ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഡോ. ലീലാവതിയുടെ ജന്മദിനങ്ങള്‍. ഇത്തവണയും അങ്ങനെ തന്നെയാണ്.ചിങ്ങത്തിലെ ഭരണിയാണ് നക്ഷത്രപ്രകാരമുള്ള പിറന്നാള്‍. ഇംഗ്ലീഷ് തീയതി സെപ്തംബർ 16.

ALSO READ:പി എസ് സി യുടെ പേരിൽ നിയമന തട്ടിപ്പ്; തൃശ്ശൂർ സ്വദേശിനി കീഴടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News