കേരളത്തിൽ പ്രവാസികൾക്ക് മാത്രമായി വ്യവസായ പാർക്ക് തുടങ്ങുമെന്ന് മന്ത്രി പി. രാജീവ്. കണ്ണൂരിൽ ആയിരിക്കും പാർക്ക് സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു. 100 കോടി രൂപയാണ് നിക്ഷേപം ആണെങ്കിൽ അതിൻ്റെ 10 ശതമാനം പ്രീമിയം അടച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.
രണ്ടു വർഷത്തെ മൊറൊട്ടോറിയം അടക്കം 12 വർഷം കൊണ്ട് തുക അടച്ചാൽ മതിയെന്നും മന്ത്രി ദുബായിൽ പറഞ്ഞു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായുള്ള റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി പി. രാജീവ്.
English Summary; Minister P. Rajiv Said that An industrial park will start in Kerala only for non-residents.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here