കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്റെ വേർപാടിൽ ആദരാജ്ഞലി അര്‍പ്പിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. മൂന്നുദശകത്തിന്റെ സഹനത്തിന്റെ പേരായിരുന്നു പുഷ്പനെന്നും , പുഷ്പനെ കാണുമ്പോഴൊക്കെ വാക്കുകളില്‍ ആത്മവിശ്വാസം ഉയര്‍ന്നു കേട്ടിരുന്നുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
ALSO READ : ‘പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരി’; ടി.പി. രാമകൃഷ്ണൻ
സഹനത്തിൻ്റെയും ത്യാഗത്തിൻ്റെയും ആൾരൂപമാണ് സഖാവ് പുഷ്പൻ. താൻ വിദ്യാർത്ഥി നേതാവായിരിക്കുന്ന സമയത്താണ് കൂത്തുപറമ്പ് വെടിവെപ്പ് നടക്കുന്നത്. പുഷ്പനെ കാണുമ്പോഴെല്ലാം ഒരു ഊർജ്ജം അദ്ദേഹം പകർന്നു നൽകിയിട്ടുണ്ട്. ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളുടെ പേരാണ് സഖാവ് പുഷ്പൻ പി രാജീവ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here