നിയുക്ത ശ്രീലങ്കന്‍ പ്രസിഡന്റായ അനുര കുമാര ദിസനായകെയ്ക്ക് അഭിനന്ദനങ്ങളുമായി മന്ത്രി പി. രാജീവ്; കേരളവും ശ്രീലങ്കയും തമ്മിലുള്ള വ്യവസായിക സഹകരണം സാധ്യമാകുമെന്ന് പ്രതീക്ഷ

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെയെ അഭിനന്ദിച്ച് മന്ത്രി പി. രാജീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെബ്രുവരിയില്‍ ദിസനായകെ മന്ത്രിയുടെ ഓഫിസില്‍ സന്ദര്‍ശനം നടത്തിയ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു കൊണ്ടാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാ വിമുക്തി പെരമുനെ പാര്‍ടി നേതാവ് ശ്രീ. അനുര കുമാര ദിസനായകെയെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ അദ്ദേഹം കേരളത്തിലെത്തിയപ്പോള്‍ ഞങ്ങളുടെ ഓഫീസിലും വന്നിരുന്നു.

ALSO READ: പൊരുതി നേടിയ വിപ്ലവത്തിന്റെ സിംഹള വീര്യം,- അനുര കുമാര ദിസനായകെ

കേരളവും ശ്രീലങ്കയും തമ്മില്‍ സാധ്യമാകുന്ന വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള സാധ്യതകള്‍ തുറന്നിടുന്ന ചര്‍ച്ചകള്‍ അന്ന് നടന്നു. ഇതിന്റെ ഭാഗമായി ടെക്‌നോപാര്‍ക്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തിന്റെ സ്വന്തം ആയുര്‍വേദത്തിന് ശ്രീലങ്കയില്‍ വലിയ സാധ്യതയാണുള്ളതെന്നും അന്ന് അദ്ദേഹം സൂചിപ്പിപ്പിരുന്നു. ഈ ഘട്ടത്തില്‍ സൗഹാര്‍ദ്ദപരമായ തുടര്‍ചര്‍ച്ചകളിലൂടെ കൂടുതല്‍ സഹകരണം ഉറപ്പ് വരുത്താനാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News