മദ്യനയം; ടൂറിസം ഡയറക്ടർ വിളിച്ച യോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

മദ്യനയവുമായി ബന്ധപ്പെട്ട ടൂറിസം ഡയറക്ടർ പി ബി നൂഹ് വിളിച്ച യോഗവുമായി ബന്ധപ്പെടുത്തിയുള്ള വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് നടന്ന നിയമസഭാ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ടൂറിസം ഡയറക്ടർ ടൂറിസം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ നടത്താറുണ്ട്. ഇതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ട് ആയിരിക്കണമെന്നില്ല. മുൻകാലങ്ങളിലും അങ്ങനെയാണ്. മദ്യനയുമായി ബന്ധപ്പെട്ട് ടൂറിസം ഡയറക്ടർ വിളിച്ചു എന്ന് പറയുന്ന യോഗത്തിൽ വ്യത്യസ്ത മേഖലകളിൽ ഉള്ളവർ പങ്കെടുത്തിട്ടുണ്ട്. മദ്യനയം ചർച്ച ചെയ്യാനാണെങ്കിൽ അവർ പങ്കെടുക്കേണ്ടതില്ലല്ലോ.

Also read:മോദിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ല; അനുനയ നീക്കത്തിനൊടുവില്‍ മനംമാറ്റവുമായി സുരേഷ് ഗോപിയുടെ എഫ്ബി പോസ്റ്റ്

ടൂറിസം ഡയറക്ടർ അദ്ദേഹത്തിൻ്റെ തീർത്തും വ്യക്തിപരമായ ആവശ്യത്തിന് മുൻകൂട്ടി എടുത്ത അവധിയെ പോലും ഇതുമായി കൂട്ടിക്കെട്ടാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ബന്ധമില്ലാത്ത ഒരു കാര്യത്തിൽ തന്നെ വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Also read:വിമാനടിക്കറ്റുകൾക്ക് പൊള്ളുന്നവില; ഈദ് അവധിക്കും നാട്ടിലെത്താൻ കഴിയാതെ പ്രവാസികൾ

അതേസമയം, വിവാദത്തെ കുറിച്ച പി ബി നൂഹ് നേരത്തെ പ്രതികരിച്ചിരുന്നു. ടൂറിസം മേഖലയുടെ വികസനത്തില്‍ റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ ,ഹൗസ് ബോട്ടുകള്‍, ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ എന്നിവര്‍ വഹിക്കുന്ന പങ്ക് വളരെ വലുതായതിനാല്‍ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരുടെ പ്രതിനിധികളുടെ യോഗം കൃത്യമായ ഇടവേളകളില്‍ ടൂറിസം ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ വിളിച്ചു ചേർക്കാറുണ്ടെന്നും അത്തരം യോഗമാണ് ഈ വര്‍ഷം മെയ് 21 ന് നടന്നതെന്നും ടൂറിസം മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമല്ല ഇത്തരം യോഗം വിളിച്ചു ചേർത്തതെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം വകുപ്പ് മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഡയറക്ടറുടെ തലത്തില്‍ യോഗങ്ങള്‍ കൂടുന്ന പതിവുണ്ട്. അത്തരം യോഗങ്ങള്‍ ഉദ്യോഗസ്ഥ തലത്തില്‍ നടത്തുകയാണ് പതിവ്. അപ്രകാരം ഒരു യോഗമാണ് അന്നു നടന്നത് എന്നും പി ബി നൂഹ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News