മൂന്നര വര്‍ഷത്തിനുള്ളില്‍ നൂറ് പാലങ്ങള്‍ പൂര്‍ത്തീകരിച്ചതായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോട്ടയം വൈക്കത്ത് അഞ്ചുമന പാലം നാടിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കിഫ്ബി ധനസഹായത്തോടെ 4.02 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ALSO READ:മയ്യഴി പുഴ വ്യാപകമായി കയ്യേറിയതായി പരാതി; നിയമ നടപടി സ്വീകരിക്കണമെന്ന് പുഴ സംരക്ഷണ സമിതി
അഞ്ചു വര്‍ഷം കൊണ്ട് 100 പാലം നിര്‍മിക്കുകയെന്നതായിരുന്നു LDF സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എടുത്ത തീരുമാനം. ആ തീരുമാനം മൂന്നര വര്‍ഷത്തിനുള്ളില്‍ത്തന്നെ പൂര്‍ത്തിയാക്കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വൈക്കം-വെച്ചൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് അഞ്ചുമന പാലം നിര്‍മിച്ചത്.
ALSO READ: നെടുമങ്ങാട് ബസ് അപകടം; വസ്തുത ജനങ്ങൾ തിരിച്ചറിയണമെന്ന് മന്ത്രി ജിആർ അനിൽ
വൈക്കം-വെച്ചൂര്‍ റോഡിന്റെ വികസനം പൂര്‍ണമായ രീതിയില്‍ യാഥാര്‍ഥ്യമാവുകയാണ്. പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് യാഥാര്‍ഥ്യമാകുന്നതോടെ ടൂറിസം മേഖലയും വികസനത്തിനും വഴിതുറക്കും. ചടങ്ങില്‍ സി കെ ആശ എംഎല്‍എ അധ്യക്ഷയായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here