ടൂറിസം മേഖലയിലും കേരളം കുതിക്കുകയാണ്. പാലങ്ങളും റോഡുകളും ഇന്ന് ഹൈക്ലാസായി പരിണമിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ജനങ്ങളുടെ പ്രിയപ്പെട്ടയിടങ്ങളായ ബീച്ചുകളും മുഖംമിനുക്കുകയാണ്. കാടുപിടിച്ച്, സാമൂഹ്യവിരുദ്ധരുടെ താവളമായി കിടന്നിരുന്ന ചാലിയം ബീച്ച് ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ്. ബീച്ചിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
മുഴപ്പിലങ്ങാട്, കോവളം, കോഴിക്കോട്, ശംഖുമുഖം അങ്ങനെ ഓരോ പ്രദേശത്തും ജനങ്ങള്‍ അവധി ദിവസങ്ങളിലും പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും കടല്‍കരയിലെത്തുന്നത് ടൂറിസം മേഖലയുടെ വികസനത്തിന് വലിയ പങ്കാണ് വഹിക്കുന്നത്. ഇത് കേട്ടറിഞ്ഞ് രാജ്യത്തിനകത്തും പുറത്തുനിന്നുള്ളവര്‍ നമ്മുടെ സംസ്ഥാനത്തേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യം കൃത്യമായി മനസിലാക്കിയാണ് മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നതും.
ALSO READ: ഒഴിവാക്കിയവര്‍ക്കുള്ള മറുപടിയോ? ഗോവയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍
ഇപ്പോള്‍ ചാലിയം ബീച്ചില്‍ നടന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവച്ചിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പുള്ള ബീച്ചിന്റെ അവസ്ഥയും രണ്ട് വര്‍ഷത്തിനുള്ളില്‍ വന്ന വലിയ മാറ്റങ്ങളും വീഡിയോയില്‍ കാണാം. കേരളം എല്ലാ മേഖലയിലും മാറുകയാണെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ടൂറിസം രംഗത്തെ മുന്നേറ്റം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here