ആഭാസ സമരങ്ങള്‍ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ലക്ഷ്യം വച്ചുള്ള അദൃശ്യമുന്നണിയുടെ തിരക്കഥ : മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ വേണ്ടി , കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അദൃശ്യമുന്നണിയുടെ തിരക്കഥയുടെ ഭാഗമാണ് ആഭാസ സമരങ്ങള്‍ എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിനായി കോണ്‍ഗ്രസും ബിജെപിയും ആസൂത്രണം ചെയ്യുന്നതാണ് ഇപ്പോഴത്തെ സമരങ്ങള്‍ കേരളത്തില്‍ നിയമവാഴ്ച ഇല്ലാതായെന്ന ഇന്നത്തെ ഗവര്‍ണറുടെ പ്രസ്താവന അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അങ്ങനെയൊരു പ്രസ്താവനയിറക്കാനായി ഇത്തരമൊരു സമരത്തിനായി അദ്ദേഹം കാത്തുനില്‍ക്കുകയായിരുന്നു. അതോടെ കേരളത്തില്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അദൃശ്യമുന്നണി ഇന്ന് പരസ്യമായിരിക്കുകയാണ്. പക്ഷേ, 1959 അല്ല 2023 എന്ന് അവര്‍ മനസ്സിലാക്കണമെന്നും മന്ത്രി പറഞ്ഞു . നവകേരളസദസിന് നേമം മണ്ഡലത്തിലെ പൂജപ്പുരയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Also Read: നവകേരള സദസ്സ് വന്‍ വിജയം: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിമോചന സമരം നടത്തിയതുപോലെ വിമോചന സമരം പ്രഖ്യാപിക്കുന്ന കെപിസിസി പ്രസിഡന്റും കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റും തോളോടു തോള്‍ ചേര്‍ന്നു നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇരുകൂട്ടരും ഒരുമിച്ചാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. കോണ്‍ഗ്രസും യുവമോര്‍ച്ചയും സമരത്തിന്റെ സമയംവരെ പങ്കിട്ടെടുത്തു. കേന്ദ്രം പിരിച്ചുവിട്ടാലും കാലാവധി പൂര്‍ത്തീകരിച്ചാലും ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ 99നേക്കാള്‍ കൂടുതല്‍ സീറ്റുകള്‍നേടി കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും ഭരിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.

Also Read: ഏകീകൃത കുർബാന തർക്കം; കർശന നടപടികളുമായി സഭാ നേതൃത്വം

സാധാരണ വിദ്യാര്‍ഥി സമരത്തില്‍ പങ്കെടുക്കാന്‍ വരുന്നത് വിദ്യാര്‍ഥികളാണെങ്കില്‍ ഈ സമരത്തില്‍ പങ്കെടുക്കാന്‍ വരുന്നത് ഗുണ്ടാകേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ്. സമരത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ കൈകളില്‍ സംഘടനയുടെ പതാകയാണ് ഉണ്ടാകേണ്ടത്. എന്നാലിവിടെ അവരുടെ കൈകളില്‍ ആണിയടിച്ച പട്ടികയായിരുന്നു. അതേ ആയുധം തന്നെയാണ് ഇന്ന് കോണ്‍ഗ്രസിന്റെ സമരത്തിലും യുവമോര്‍ച്ചയുടെ സമരത്തിലും കാണാന്‍ കഴിഞ്ഞത് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News