ബലാത്സംഗത്തെ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ ബിജെപി തയ്യാറുണ്ടോ?, സവര്‍ക്കരുടെ പുസ്തകം ചൂണ്ടിക്കാട്ടി മന്ത്രി മുഹമ്മദ് റിയാസ്

ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി ജെ പി തയ്യാറുണ്ടോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ‘സിക്സ് ഗ്ലോറിയസ് ഇപോക്സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി’ എന്ന പുസതകത്തിലെ അധ്യായം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ ചോദ്യം. ‘പെര്‍വേര്‍ട്ടെഡ് കണ്‍സെപ്ഷന്‍ ഓഫ് വിര്‍ച്യൂസ്’ എന്ന എട്ടാം അധ്യായത്തിലാണ് ബലാൽക്കാരത്തെ ‘ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ’ എന്ന് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയും സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാല്‍ ബി.ജെ.പി അതിനു തയ്യാറാകുമോ?-  അദ്ദേഹം കുറിച്ചു.

ALSO READ: അനന്തപുരി എഫ്എമ്മിനെ ആകാശവാണിയിൽ ലയിപ്പിച്ചതിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് പരാതി നല്‍കി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

ബലാൽസംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന സവര്‍ക്കറുടെ നിലപാട് തള്ളാന്‍ മണിപ്പൂരിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി. തയ്യാറുണ്ടോ?
സവർക്കറുടെ ‘Six Glorious Epochs of Indian History’ എന്ന പുസ്തകത്തിന്റെ എട്ടാം അധ്യായമായ ‘Perverted Conception of Virtues’ ലാണ് ബലാൽക്കാരത്തെ ‘ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ’ എന്ന് വിശേഷിപ്പിക്കുന്നത്. ശിഷ്യന്മാര്‍ സവര്‍ക്കറുടെ ‘രാഷ്ട്രീയ ആയുധം’ പയറ്റല്‍ ഗുജറാത്തിലും ഒഡീഷയിലും തുടങ്ങി മണിപ്പൂരിൽവരെ എത്തിച്ചിരിക്കുന്നു. സവർക്കറുടെ പേരിനും ചിത്രത്തിനും കേന്ദ്രം ഭരിക്കുന്ന ബിജെപി കൊടുക്കുന്ന പ്രാമുഖ്യവും പ്രചരണവും ആ പ്രതിലോമാശയങ്ങൾ പിന്തുടരാനും പ്രാവർത്തികമാക്കാനും ബിജെപി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ്. മണിപ്പൂര്‍ സംഭവങ്ങള്‍ക്ക് ഊര്‍ജ്ജമായി മാറുന്ന സവര്‍ക്കറുടെ ഈ പുസ്തകത്തെയും സവര്‍ക്കറേയും തള്ളിപ്പറയാൻ യഥാര്‍ഥ ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനാധിപത്യവാദികള്‍ ശക്തമായി രംഗത്തുവരികതന്നെ ചെയ്യും.
എന്നാല്‍ ബി.ജെ.പി അതിനു തയ്യാറാകുമോ?

ALSO READ: കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കില്ലെന്ന് കേന്ദ്രം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News