നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോടൻ തനിമയുടെ മുഖമായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. നാടകത്തിലൂടെ സിനിമയിലെത്തി തൻറെതായ ശൈലിയിലൂടെ തൻറെതായ ഭാഷാശൈലി എല്ലാവരിലും സന്തോഷവും ആ തീയറ്റർ സ്ക്രീനിൽ മാമുക്കോയയുടെ മുഖം കാണുമ്പോൾ തന്നെ കയ്യടികൾ കേരളത്തിലെ സിനിമ തീയറ്ററുകളിൽ വരുന്ന നിലയിൽ അദ്ദേഹത്തിൻറെതായ സ്വതസിദ്ധമായ ശൈലിയിലൂടെ സിനിമയിൽ സ്ഥാനമുറപ്പിക്കുകയായിരുന്നു.
ജീവിതത്തിലും കലാ പ്രവർത്തനത്തിലുമെല്ലാം തന്നെ ലാളിത്യത്തിന്റെ പര്യായമായിരുന്നു മാമുക്കോയ. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങൾ നമ്മുടെ മനസ്സിൽ നിന്നും പോകില്ല. മാമുക്കോയ നമ്മെ വിട്ടുപിരിഞ്ഞാലും മലയാളി ജീവിക്കുന്ന കാലത്തോളം മനസ്സിൽ സ്ഥാനം നൽകിയ ഒട്ടേറെ കഥാപാത്രങ്ങൾ എന്നും ജീവിക്കുകതന്നെചെയ്യും.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ശ്രീനിവാസൻ തിരക്കഥ എഴുതിയ നാടോടിക്കാറ്റ് ഞങ്ങളുടെയൊക്കെ ചെറുപ്പത്തിലേ ഏറ്റവും രസികൻ സിനിമയായിരുന്നു. ദാസനും വിജയനുമായി മോഹൻലാലും ശ്രീനിവാസനും തകർത്തഭിനയിച്ച നാടോടിക്കാറ്റിൽ ഗഫൂർക്കാ എന്ന മാമുക്കോയയുടെ കഥാപാത്രം കുറച്ചുനേരം ഉള്ളുവെങ്കിലും ഇന്നും നമുക്ക് മറക്കാനാകില്ല. ഗഫൂർ കാ ദോസ്ത് യഥാർത്ഥത്തിൽ അദ്ദേഹം മലയാളിയുടെ ഒരു ദോസ് ആയിരുന്നു.
മലയാളിക്ക് എല്ലാ കാലത്തും ഓർക്കാനും സന്തോഷിക്കാനും ഒക്കെ ഒരുപാട് അനുഭവങ്ങൾ നൽകിയ സുഹൃത്ത്. ആ ദോസ്താണ് ഇന്ന് വിട പറഞ്ഞിരിക്കുന്നത്.ഇന്നസെന്റിന്റെ വേദനയിൽ ജീവിക്കുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം വീണ്ടും വീണ്ടും വേദന നൽകുന്ന നിലയിലേക്കാണ് മാമുക്കോയയുടെ വിടപറയൽ. ആ ചിരി ഇനിയില്ല എന്നുള്ളത് തന്നെയാണ് മലയാളിയെ വല്ലാതെ പ്രയാസപ്പെടുത്തുന്നത് മന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here