‘മലയാളസാഹിത്യത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചത്’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മലയാളസാഹിത്യത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചിരിക്കുന്നത് എന്ന് മന്ത്രി അനുശോചനത്തിൽ പറഞ്ഞു. കാലഘട്ടങ്ങളുടെ ഭാവുകത്വത്തെ നിർണയിച്ച എഴുത്തുകാരൻ, ലോകജീവിതത്തിൻ്റെ വൈവിധ്യങ്ങൾ തേടിയ വലിയ വായനക്കാരൻ, എഴുത്തിലെ പുതുനാമ്പുകളുടെ വേരുബലം കൃത്യമായി തിരിച്ചറിഞ്ഞ പത്രാധിപർ, സാഹിതീയതയുടെ പൈതൃകങ്ങളെ ആദരിക്കാൻ പഠിപ്പിച്ച സംഘാടകൻ എന്നിങ്ങനെ തീരാത്ത വിശേഷണങ്ങളിൽ പടർന്നുകിടക്കുന്നുണ്ട് എം.ടി. എന്ന രണ്ടക്ഷരം എന്നും മന്ത്രി അനുശോചനത്തിൽ കുറിച്ചു.

Also read: മലയാളത്തിന്റെ അക്ഷരഗോപുരം ഇനി ഓര്‍മ; എംടിക്ക് വിട

അനുശോചന കുറിപ്പിന്റെ പൂർണ രൂപം :

മലയാളസാഹിത്യത്തിലെ ഒരു യുഗസൂര്യനാണ് അസ്തമിച്ചിരിക്കുന്നത്. മലയാളിയുടെ സർഗജീവിതത്തിലെ പല കാലങ്ങളെയാണ് എം.ടി.കൂട്ടിയിണക്കിയത്. കാലഘട്ടങ്ങളുടെ ഭാവുകത്വത്തെ നിർണയിച്ച എഴുത്തുകാരൻ, ലോകജീവിതത്തിൻ്റെ വൈവിധ്യങ്ങൾ തേടിയ വലിയ വായനക്കാരൻ, എഴുത്തിലെ പുതുനാമ്പുകളുടെ വേരുബലം കൃത്യമായി തിരിച്ചറിഞ്ഞ പത്രാധിപർ, സാഹിതീയതയുടെ പൈതൃകങ്ങളെ ആദരിക്കാൻ പഠിപ്പിച്ച സംഘാടകൻ എന്നിങ്ങനെ തീരാത്ത വിശേഷണങ്ങളിൽ പടർന്നുകിടക്കുന്നുണ്ട് എം.ടി. എന്ന രണ്ടക്ഷരം.
ആ സർഗപ്രപഞ്ചം ഇനിയും കാലങ്ങളിലേക്ക് നീണ്ടു കിടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News