തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 20 കോടിയിലധികം രൂപ ചെലവഴിച്ചാണ് മൈലോട്ടുമൂഴി ചായിക്കുളം റോഡ്, നെട്ടിറച്ചിറ വെള്ളനാട് പൂവച്ചൽ റോഡ്, വെള്ളനാട് കണ്ണമ്പള്ളി ചേപ്പോട് മുളയറ റോഡ് എന്നീ മൂന്ന് റോഡുകൾ നവീകരിച്ചത്.
ഗുണനിലവാരമുള്ള റോഡുകൾ യാഥാർത്ഥ്യമാക്കുക എന്ന ജനങ്ങൾക്കുള്ള ഉറപ്പാണ് സർക്കാർ പാലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ 30,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 50%വും കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ബി എം ബി സി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.
Also read: ‘മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസും’: മുഖ്യമന്ത്രി
സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവർത്തനം അടുത്തവർഷം അവസാനത്തോടെ പൂർത്തിയാകും. തീരദേശ-മലയോര ഹൈവകൾ പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് യാത്രാക്ലേശത്തിന് പരിഹാരമാകും.
News Summary- Minister P A Muhammad Riyas inaugurated three roads upgraded to BM BC standards in Aruvikara constituency.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here