“മുഴപ്പിലങ്ങാട് ടൂറിസം പദ്ധതികൾ പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കും”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

Minister PA Muhammad Riyas

മുഴപ്പിലങ്ങാട് ടൂറിസം പദ്ധതികൾ പുതുവത്സര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. മുഴപ്പിലങ്ങാട് – ധർമടം വിനോദ സഞ്ചാര പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തീകരിക്കുന്നതോടെ കൂടുതൽ സഞ്ചാരികൾ എത്തും. മുഴപ്പിലങ്ങാട് ത്രീ സ്റ്റാർ ഹോട്ടലിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറും.

Also Read; ‘ഞങ്ങളുമുണ്ട് കൂടെ’; ദുരന്ത ബാധിത പ്രദേശത്തെ യുവജനങ്ങൾക്കായി വയനാട്‌ ജില്ലാ ഭരണകൂടത്തിന്റെയും കുടുംബശ്രീ ജില്ലാ മിഷന്റെയും നേതൃത്വത്തിൽ തൊഴിൽ മേള ആരംഭിച്ചു

ഏറ്റവും ദൂരത്തിൽ കാർ ഓടിക്കാവുന്ന ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് ആണ് മുഴപ്പിലങ്ങാട്. ഇതിനോട് ചേർന്ന് വാക് വേ നിർമിക്കുന്നു. ഇതെല്ലം പൂർത്തിയാവുന്നതോടെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി ഇവിടം മാറുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Also Read; അസമില്‍ പതിനാലുകാരി കൂട്ടബലാത്സംഗത്തിനിരയായി; അവശനിലയിലായ പെൺകുട്ടി ആശുപത്രിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News