‘വയനാട്ടിലേത് അതിവേഗ രക്ഷാപ്രവർത്തനം…’: മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

PA Muhammad Riyas

വയനാട്‌ മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ പൂർണ്ണ ശ്രദ്ധ രക്ഷാപ്രവർത്തനത്തിലെന്നും മന്ത്രി. വയനാട്ടിലെ ദുരന്ത മുഖത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവർ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. നിലവിലെ സ്ഥിതികൾ മന്ത്രിമാർ രാവിലെ യോഗം ചേർന്ന് വിലയിരുത്തിയിരുന്നു.

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിവിധ ഫോഴ്‌സുകളില്‍ ഉള്ളവരെ ചേര്‍ത്തുകൊണ്ട് നാല് ടീം ഉണ്ടാക്കി അവര്‍ നാല് ഭാഗങ്ങളിലായി തിരച്ചില്‍ നടത്തുകയാണ്.

Also Read; മണിക്കൂറുകള്‍കൊണ്ട് പുഴയ്ക്ക് കുറുകെ പാലം, സ്‌കൂളിലും പള്ളിയിലും ആശുപത്രി സജ്ജം, ഇരുട്ടും മുന്നേ ചൂരല്‍മലയില്‍ വൈദ്യുതിയും എത്തിച്ചു; ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ഏകോപനം

ഭാരവാഹനങ്ങള്‍ കൂടി കൊണ്ടുപോകാന്‍ സാധിക്കുന്ന ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചി പോലുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റ് :

അതിരാവിലെയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. വിവിധ ഫോഴ്‌സുകളില്‍ ഉള്ളവരെ ചേര്‍ത്തുകൊണ്ട് നാല് ടീം ഉണ്ടാക്കി അവര്‍ നാല് ഭാഗങ്ങളിലായി തിരച്ചില്‍ നടത്തുകയാണ്. ഭാരവാഹനങ്ങള്‍ കൂടി കൊണ്ടുപോകാന്‍ സാധിക്കുന്ന ബെയ്‌ലി പാലം നിര്‍മ്മിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചി പോലുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.
നമ്മള്‍ അതിജീവിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News