എൽഡിഎഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്, ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ലോക്സഭാ തെരെഞ്ഞെടുപ്പിൽ 2004 ആവർത്തിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.എൽ ഡി എഫിൻ്റെ ഓരോ ശ്വാസത്തിലും ബിജെപി വിരുദ്ധതയുണ്ട്. അതില്ലാതാവണമെങ്കിൽ ഇടത് പക്ഷം മരിക്കണം.യുഡിഎഫിനെ ബിജെപിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ വിശ്വസിക്കാനാവില്ല എന്നും ഇടത്പക്ഷ പ്രവർത്തകർ ഓരോ ചലനത്തിലും ജാഗ്രത പാലിക്കേണ്ടവരാണ് എന്നും മന്ത്രി പറഞ്ഞു .കോട്ടൂളി എ യു പി സ്കൂൾ എത്തിയാണ് മന്ത്രി വോട്ട് ചെയ്തത്.

ALSO READ: സംസ്ഥാനത്ത് 19.06 പോളിംഗ് ശതമാനം; പുറത്തുവന്നത് 10.15 AM വരെയുള്ള കണക്കുകള്‍

ഇടതുമുന്നണി മികച്ച വിജയം നേടുമെന്ന് മന്ത്രി പി രാജീവും പറഞ്ഞു. മുന്നണി മുന്നോട്ട് വച്ച രാഷ്ട്രീയ നിലപാടുകളെ ജനം അംഗീകരിച്ചു.വിശ്വാസ്യതയുള്ള ബദൽ ഇടതുപക്ഷമാണെന്ന് കേരളത്തിലെ വോട്ടർന്മാർ തിരിച്ചറിഞ്ഞു എന്നും മന്ത്രി പി രാജീവ് പറഞ്ഞു. കളമശ്ശേരി വിദ്യാനഗർ കോളനി ബൂത്തിൽ കുടുബാംഗങ്ങൾക്കൊപ്പം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ALSO READ: ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

ഇടതുമുന്നണി സംസ്ഥാനത്ത് വൻ മുന്നേറ്റം ഉണ്ടാക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു.കോട്ടയത്ത് ചാഴികാടൻ അഭിമാനകരമായ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങൾ ആണെന്നും ജോസ് കെ മാണി പറഞ്ഞു. കുടുംബസമേതം ആണ് ജോസ് കെ മാണി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News