ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപാടില്‍ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരവധി പേര്‍ ചൂരല്‍മല ദുരന്തത്തില്‍ ഇല്ലാതെയായി. അതി തീവ്രത ദുരന്തമായിരുന്നു ചൂരല്‍മല ദുരന്തം. ഒരു നാട് ഇല്ലാതെയായി. ഈ ദുരന്തത്തെയാണ് അതിതീവ്ര ദുരന്തമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചത്. പ്രധാനമന്ത്രി വന്ന് വൈകാരികമായ പ്രസംഗങ്ങള്‍ നടത്തി. എന്നിട്ടും സഹായമില്ല. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക എന്നത് ന്യായമായ കാര്യമാണ്. ഇത് വയനാട് നേരെയുള്ള വധശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതൊക്കെ ശക്തികള്‍ വധിക്കാന്‍ ശ്രമിച്ചാലും സംസ്ഥാന സര്‍ക്കാര്‍ വയനാടിനെ കൈപിടിച്ചുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റുകള്‍ വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ധിച്ചിട്ടും വായ്പകള്‍ വെട്ടിക്കുറച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നു. കേരളത്തിന് ഒരു പരിഗണനയും കേന്ദ്രം നല്‍കുന്നില്ല. കേരളത്തിനുള്ള ഓരോ വിഹിതവും കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു. 60 ലക്ഷം പെന്‍ഷന്‍ നല്‍കുന്ന ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ്.11000 കോടി രൂപ സംസ്ഥാനം പെന്‍ഷനു വേണ്ടി മാത്രം ചെലവഴിക്കുന്നു. 24 മാസം പെന്‍ഷന്‍ നല്‍കാത്തവരാണ് യുഡിഎഫ്. വികസനത്തിന്റെ പാതയിലാണ് ടെക്‌നോപാര്‍ക്ക്. ദേശീയ പാത വികസനം സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കി. 2025 ഡിസംബറോടു കൂടി ചിരകാല സ്വപ്നമായ കാസര്‍കോട് – തിരുവനന്തപുരം 6 വരി പാത യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ‘എനിക്കാ ലക്ഷ്യം പൂർത്തീകരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല’; തുറന്നു പറഞ്ഞ് റൊണാൾഡോ
സീ പ്ലെയിന്‍ വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കേരളത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണിതെന്നും സോഷ്യല്‍ മീഡിയയില്‍ സീ പ്ലെയിന്‍ ട്രെന്‍ഡിംഗായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ചിലര്‍ അനാവശ്യ വിവാദവുമായി വരുന്നത്. അതില്‍ ചിലത് ന്യായവുമാണ്.
മത്സ്യ തൊഴിലാളികളുടെ ആവശ്യം ന്യായമാണ് അത് പരിഹരിക്കും. വിവാദമുണ്ടാക്കുന്നവര്‍ മനസ്സിലാക്കേണ്ടത് സീപ്ലെയിന്‍ കായലല്ല ഉപയോഗിക്കുന്നത് ഡാമുകളെയാണ്. ഇടതുപക്ഷ സീ പ്ലെയിന്‍ അന്നത്തേതല്ല.അന്ന് സമരം നടത്തിയത് എല്‍ഡിഎഫ് മാത്രമല്ല. ഭരണപക്ഷ സംഘടനകളുള്‍പ്പടെയാണ്. ഫിഷര്‍ മെന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇടതു പക്ഷത്തിന്റെ സീപ്ലെയിന്‍ ജനകീയ സീ പ്ലയിനാണ്.അനാവശ്യ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ഇപി ജയരാജന്‍ പുസ്തക വിവാദം; പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുവെന്ന് രവി ഡിസി
അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് കേരള സര്‍ക്കാരിന്റെ പിന്തുണയുന്ന മന്ത്രി പി മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഞങ്ങള്‍ക്കെതിരെ നിങ്ങള്‍ക്ക് എന്തും എഴുതാം. നിങ്ങള്‍ക്ക് ഞങ്ങളുടെ സംരക്ഷണമുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകനെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തി.കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here