‘മന്ത്രി മുഹമ്മദ് റിയാസിന്റെ കുമ്പളങ്ങി നൈറ്റ്സ്’, ഇവിടുത്തെ രാത്രി മഴ വല്ലാത്തൊരു വൈബ് ആണ്; വീഡിയോ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ

ടൂറിസം മേഖലകളിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തുകയും അവയുടെ ഭംഗി ആസ്വദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന മന്ത്രിയാണ് മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട ഇടമായ കുമ്പളങ്ങിയിൽ മന്ത്രി സന്ദർശനം നടത്തിയിരുന്നു. കുമ്പളങ്ങിയിലെ മനോഹര ദൃശ്യങ്ങൾ ചേർത്തുകൊണ്ട് മന്ത്രി ഒരു വിഡിയോയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.

ALSO READ: വയനാട് പൊള്ളലേറ്റ കുട്ടി വിദഗ്‌ധ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പിതാവും വൈദ്യനും അറസ്റ്റിൽ

രാത്രി 11 മണിയോട് കൂടി വീട്ടിൽ നിന്നും നോക്കുമ്പോൾ കുമ്പളങ്ങിക്കാർ കണ്ടത് പൊലീസ് വാഹനങ്ങളും സർക്കാർ വാഹനങ്ങളും കടന്നു പോകുന്ന കാഴ്ചയാണ്. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വളരെ അപ്രതീക്ഷിതമായാണ് കുമ്പളങ്ങി സന്ദർശിക്കാൻ എത്തിയത്. പറവൂരിലെ മുസിരിസ് പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി ഇന്നലെ നേരെ കുമ്പളങ്ങിയിലേക്ക് പോവുകയായിരുന്നു. എറണാകുളം ജില്ലയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് കുമ്പളങ്ങി. മന്ത്രിയുടെ സന്ദർശനം കുമ്പളങ്ങിക്കാരെ ആഹ്ലാദത്തിലാകുകയും ഗംഭീരമായി പ്രദേശവാസികൾ മന്ത്രിയെ വരവേൽക്കുകയും ചെയ്തു.

കുമ്പളങ്ങിയിലെ രാത്രി അതി മനോഹരമാണെന്നും ഭക്ഷണം അതിനേക്കാൾ ഗംഭീരമാണെന്നും മന്ത്രി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു. ‘ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് മഴ വന്നത്. കുമ്പളങ്ങിയിലെ രാത്രി മഴ വല്ലാത്തൊരു വൈബ് ആണ്’, ടൂറിസം മന്ത്രിയുടെ വാക്കുകൾ കുമ്പളങ്ങിക്കാർക്ക് വലിയ ആവേശമാണ് പകർന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലൂടെയാണ് ഈ വിനോദ സഞ്ചാര കേന്ദ്രം കുറേക്കൂടി സഞ്ചാരികൾ അറിഞ്ഞു തുടങ്ങിയത്.

ALSO READ: അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

അതേസമയം, സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നേരിട്ടെത്തി ആ പ്രദേശത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമാകുന്ന മന്ത്രിയുടെ പ്രവർത്തനത്തിന് നിറഞ്ഞ കയ്യടിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. മന്ത്രിയുടെ സന്ദർശനം ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ആത്മ വിശ്വാസം പകരും എന്ന തരത്തിലുള്ള കമന്റുകളാണ് പലർക്കും പറയാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News