കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ സന്ദർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങൾ മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ഉരുൾപൊട്ടലിൽ മരിച്ച മാത്യു മാസ്റ്ററുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സെൻ്റ് ജോർജ് ഹൈസ്കൂളിലെത്തിയ മന്ത്രി ക്യാമ്പ് പ്രവർത്തനം വിലയിരുത്തി.

Also read:വിശാഖപട്ടണത്ത് ട്രെയിനിന് തീപിടിച്ചു; യാത്രക്കാര്‍ സുരക്ഷിതർ

ഉരുൾപൊട്ടലിൽ അപകടാവസ്ഥയിലായ ഉരുട്ടി പാലം, വിലങ്ങാട് ടൗൺ, മഞ്ഞച്ചീളി, മുച്ചക്കയം കോളനി, വെള്ളിയോട് സ്ക്കൂൾ എന്നിവിടങ്ങളും മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. ജനപ്രതിനിധികളായ ഷാഫി പറമ്പിൽ, ഇ കെ വിജയൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധി വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുമായും മന്ത്രി ചർച്ച നടത്തി. വയനാട് ഉരുൾപൊട്ടൽ രാത്രി തന്നെയാണ് വിലങ്ങാട് മലയിലും ഉൾപ്പൊട്ടൽ ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here