ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് മന്ത്രി ആർ. ബിന്ദു

2022-23 അക്കാദമിക വർഷത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ അറുപത്തിമൂന്നാം റാങ്ക് നേടിയ എസ്. ഗൗതം രാജിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു ആദരിരിച്ചു. കേരള യൂണിവേഴ്സിറ്റി എം എസ് സി സുവോളജി പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ ചവറ ബേബി ജോൺ മെമ്മോറിയൽ ഗവ.കോളേജിലെ വിദ്യാർത്ഥികളെയും ആദരിച്ചതായും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

അസി എസ്, ഹരിത ജെ എസ്, അശ്വതി ആർ ചന്ദ്രൻ എന്നീ മിടുക്കികളാണ് എം എസ് സി സുവോളജി പരീക്ഷയിൽ മികവ് പുലർത്തി നാടിനും കോളേജിനും അഭിമാനമായി മാറിയത് എന്നും മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.

ഗൗതം രാജിന്റെയും കേരള യൂണിവേഴ്സിറ്റി പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെയും തിളക്കമാർന്ന നേട്ടം മറ്റുകുട്ടികൾക്കും വരും തലമുറയ്ക്കും എന്നും പ്രചോദനവും മാതൃകയുമായി തീരട്ടെ എന്നും മന്ത്രി ആശംസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News