വയോധികയെ കൂട്ടംചേർന്ന് മർദ്ദിച്ചത് അന്വേഷിക്കും: മന്ത്രി ഡോ. ആർ ബിന്ദു

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിച്ചു വരുന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയ്ക്ക് കൂട്ടം ചേർന്നുള്ള മർദ്ദനമേറ്റ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കാണ് മന്ത്രിയുടെ നിർദ്ദേശം.

ALSO READ: വ്യത്യസ്ത ഭാഷകളിൽ അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി ഛായാഗ്രാഹണരം​ഗത്തും സംവിധാനരം​ഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു; സംഗീത് ശിവന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി

കൊടുങ്ങല്ലൂർ ചാലക്കുളത്ത് പഴയില്ലത്ത് വീട്ടിൽ വിജയലക്ഷ്മിക്കാണ് മർദ്ദനമേറ്റതായി വാർത്ത വന്നത്. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി ഇടപെടുകയായിരുന്നു. വിഷയം അടിയന്തിരമായി അന്വേഷിക്കാനും പൊലീസ് നടപടികൾ അടക്കമുള്ള റിപ്പോർട്ട് ലഭ്യമാക്കാനുമാണ് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് മന്ത്രി ഡോ. ബിന്ദു നിർദ്ദേശം നൽകിയത്.

ALSO READ: ഓവർസീസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്  സാം പിട്രോഡ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News