“ഗവർണർ വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരൻ”: മന്ത്രി ആർ ബിന്ദു

വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാൻ ഉള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു ചുമതലയേൽക്കുന്നവരിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. വിദ്യാർത്ഥികളുടെ ഭാവി ആലോചി,ച്ച് വിസി ഇല്ലാതെ നിൽക്കുന്നതിനാലാണ് കോടതി നിയമനം സ്റ്റേ ചെയ്യാതിരുന്നത്. വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.

അതേസമയം, ഹൈക്കോടതിയെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക-ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. സർക്കാർ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് മറികടന്നായിരുന്നു തന്നിഷ്ട പ്രകാരമുള്ള ഗവർണറുടെ നീക്കം. ഡോക്ടർ കെ ശിവപ്രസാദിനെ കെടിയുവിലും, സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചുമായിരുന്നു ഗവർണറുടെ അസാധാരണ നടപടി.

ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വിസിയും ഐഐഎമ്മിലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരെയും, ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, ഡോ. എ മുജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയെ മറയാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴത്തെ നിയമനങ്ങൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News