കേരളത്തിലും കേരളവർമയിലും മന്ത്രിമാരുടെ പരിലാളനയേറ്റല്ല എസ്എഫ്ഐ വളർന്നതെന്ന് മന്ത്രി ആര്‍ ബിന്ദു.കേരളവർമ കോളേജിൽ റീകൗണ്ടിങിലും എസ്എഫ്ഐ ജയിച്ചതിനു ശേഷം മന്ത്രി ഫേസ്ബുക്കിലാണ് ഇക്കാര്യം കുറിച്ചത്. ധീരരക്തസാക്ഷികളുടെ സ്മരണകളാണ് എസ്എഫ്ഐയുടെ ഊർജ്ജം. പ്രസ്ഥാനം എല്ലാകാലത്തും മുന്നോട്ടുവന്നത് ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ് എന്നും മന്ത്രി പറഞ്ഞു.
ALSO READ: അമ്മൂമ്മയോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് സൗഭാഗ്യ
മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീ കേരളവർമ്മ കോളേജിൽ കോടതി നിർദ്ദേശം അനുസരിച്ച് വീണ്ടും വോട്ടെണ്ണിയപ്പോൾ വീണ്ടും എസ്എഫ്ഐ യുടെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചിരിക്കുന്നു. വീഡിയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് വോട്ടെണ്ണുന്ന പ്രക്രിയയാകെ.
ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ്എഫ്ഐയെ ജയിപ്പിച്ചു എന്നാരോപിച്ച് കുറേ ദിവസങ്ങൾ ഞാൻ എവിടെ പോയാലും കെഎസ്‌യുക്കാരും യൂത്ത് കോൺഗ്രസുകാരും കരിംകൊടിയുമായി പിന്നിലും മുന്നിലും ചാടി വീണ് അക്രമോത്സുകമായ മുദ്രാവാക്യവർഷവും അട്ടഹാസങ്ങളും കെട്ടഴിച്ചു വിട്ടു. ഓഫിസിന് മുന്നിൽ പത്രസമ്മേളനം നടത്തുമ്പോൾ പോലും ആക്രോശിച്ച് അലറി ആക്രമിക്കാൻ ഓടിയടുത്തു. ഇപ്പോളിനി അവർ എന്തു പറയും?
ALSO READ: ദേശീയ ഗാനത്തെ അപമാനിച്ച സംഭവം; കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ക്കെതിരെ കേസ്
പ്രിയരേ, മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമയിലും എസ്എഫ്ഐ വളർന്നത്. ത്യാഗോജ്ജ്വലമായ അവകാശപ്പോരാട്ടങ്ങളിലൂടെയാണ്. അമരന്മാരായ ധീരരക്തസാക്ഷികളുടെ ആവേശകരമായ സ്മരണകളാണ് അതിന് ഊർജ്ജം പകരുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി എന്ന നിലയിൽ യാതൊരു വിധ ഇടപെടലുകളും കോളേജ് തെരഞ്ഞെടുപ്പുകളിൽ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ആവർത്തിച്ചു പറയട്ടെ. കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here