ആലുവ കേസ്; പരമാവധി ശിക്ഷ ഉറപ്പിക്കാനായതില്‍ സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യം: മന്ത്രി ഡോ. ആര്‍ ബിന്ദു

ആലുവയില്‍ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച കോടതി നടപടി ഏറ്റവും സ്വാഗതാര്‍ഹമാണെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Also Read: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു

ലോകം കുഞ്ഞുങ്ങളുടെ അവകാശങ്ങളെ പ്രാധാന്യത്തോടെ കണ്ട് മനസ്സ് വിശാലമാക്കിക്കൊണ്ടേയിരിക്കുന്ന കാലത്ത് കേരളത്തിന്റെ മനസ്സാക്ഷിയ്ക്ക് ഏറ്റ വലിയ പരിക്കായിരുന്നു ആലുവ സംഭവം. അനിതര സാധാരണ വേഗത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി പ്രതിക്കു പരമാവധി ശിക്ഷ ഉറപ്പിക്കാനായതില്‍ സംസ്ഥാന സര്‍ക്കാരിന് ചാരിതാര്‍ത്ഥ്യമുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ

കുട്ടികളുടെ ചാച്ചാജിയുടെ ഓര്‍മ്മദിനത്തില്‍ത്തന്നെ ആ കുഞ്ഞിന്റെ കുടുംബത്തിന് ഈയൊരു നീതി ഉറപ്പാക്കിയ പോക്സോ കോടതി വിധിയ്ക്ക് ചരിത്രപ്രാധാന്യമുണ്ട്. മനസ്സ് നുറുക്കുന്ന സമാനമായ മനുഷ്യത്വവിരുദ്ധ പ്രവൃത്തികളുടെ ആവര്‍ത്തനങ്ങള്‍ ഇല്ലാതിരിക്കാന്‍ ഈ ചരിത്രവിധി നമുക്ക് മുന്നില്‍ എക്കാലത്തും നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News