നാലുവർഷ ബിരുദം: വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കും, ഉറപ്പ് നൽകി മന്ത്രി ഡോ. ആർ ബിന്ദു

നാലുവർഷ ബിരുദം നടപ്പാകുമ്പോൾ വിദ്യാർത്ഥികൾക്കുണ്ടാകാവുന്ന ആശങ്കകൾ എല്ലാ ഘട്ടത്തിലും പരിഗണിച്ചും പരിഹരിച്ചുമാകും മുന്നോട്ടു പോവുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ പരിപാടിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി വിളിച്ചു ചേർത്ത വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ‘ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ പ്രകാരമുള്ള സംരക്ഷണം ഉറപ്പാക്കണം’: അഡ്വ. പി. സതീദേവി

പരീക്ഷാ നടത്തിപ്പ് കോളേജുകളുടെ ചുമതലയിൽ ആകുന്നതിനെക്കുറിച്ചും മതിയായ ചോയ്‌സുകൾ ലഭ്യമാകുന്നതിനെക്കുറിച്ചും അടക്കമുള്ള ആശങ്കകളാണ് വിവിധ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ പങ്കുവച്ചത്. ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം വേണ്ട ഇടപെടലുകൾ ഉണ്ടാകുമെന്ന് വിദ്യാർത്ഥി നേതാക്കൾക്ക് മന്ത്രി ബിന്ദു യോഗത്തിൽ ഉറപ്പു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration