‘കൈരളിയുടെ ഏറ്റവും ശോഭയേറിയ അവാർഡാണ് ഫീനിക്സ് പുരസ്‌കാരം’: മന്ത്രി ആർ ബിന്ദു

r bindu

കൈരളിയുടെ ഏറ്റവും ശോഭയേറിയ അവാർഡാണ് ഫീനിക്സ് പുരസ്കാരമെന്ന് മന്ത്രി ആർ ബിന്ദു.  കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് മാധ്യമങ്ങളിൽ നിന്ന് കൈരളിയെ വ്യത്യസ്തമാക്കുന്നത് വേറിട്ട ജീവിതങ്ങളോട് കാണിക്കുന്ന പ്രത്യേക മമതയാണ്. നമുക്ക് ചുറ്റുമുള്ള ഭിന്നശേഷി മക്കൾക്ക് വേണ്ടി സൗഹാർദ്ദപരമായ അന്തരീക്ഷം ഒരുക്കുവാൻ നമുക്ക് ഓരോരുത്തർക്കും എന്തൊക്കെ ചെയ്യാമെന്നുള്ളത് സുപ്രധാനമായ ചുമതലയാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ചടങ്ങുകൾക്ക് തുടക്കം

വ്യത്യസ്ത വിഭാഗത്തിൽപ്പെട്ടവരെ അംഗീകരിക്കുന്നതിന് നിരവധി അവാർഡുകൾ കൈരളി നൽകിവരുന്നു. മികച്ച കർഷകർക്കായി കതിർ അവാർഡ്, മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന ഡോക്ടർമാർക്കായി ഡോക്ടർസ് അവാർഡ്, യുവ സംരംഭകർക്കുള്ള ജ്വാല അവാർഡ്, ശാസ്ത്ര സാങ്കേതിക മേഖലയിൽ നൂതന ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്നവർക്കുള്ള ഇന്നോ ടെക് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ കൈരളി നൽകുന്നു. കാരുണ്യവും അലിവും സാമൂഹിക പ്രതിബദ്ധതയുമെല്ലാം ചേർത്തുവെച്ചുകൊണ്ട് കൈരളി നൽകുന്ന അവാർഡാണ് ഫീനിക്സ് അവാർഡെന്നും ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ALSO READ: സവിശേഷമായ മനുഷ്യത്വ സിദ്ധികള്‍ കൊണ്ട് ഹൃദയങ്ങളെ കീഴടക്കുന്ന മനുഷ്യരെ കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഫീനിക്‌സ് അവാര്‍ഡ്: രഞ്ജി പണിക്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News