ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2023ലെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറിലെത്തിയ മഹാത്മഗാന്ധി സര്‍വകലാശാല രാജ്യത്തിനു തന്നെ അഭിമാനമാണെന്ന് മന്ത്രി ആര്‍ ബിന്ദു. ലോകത്തിനു മുമ്പാകെ ശിരസ്സുയര്‍ത്തി നില്‍ക്കുന്നവയാണ് നമ്മുടെ സര്‍വ്വകലാശാലകളെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ലോകത്തിനു മുമ്പാകെ ശിരസ്സുയര്‍ത്തി നില്‍ക്കുന്നവയാണ് നമ്മുടെ സര്‍വ്വകലാശാലകള്‍. ആ മികവില്‍ സുവര്‍ണ്ണശോഭയായിരിക്കുന്നു, എംജി സര്‍വ്വകലാശാലയ്ക്ക് ലഭിച്ചിരിക്കുന്ന പുത്തന്‍ അംഗീകാരം.
ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ 2023ലെ ഏഷ്യ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ആദ്യ നൂറിലുണ്ട് നമ്മുടെ മഹാത്മാഗാന്ധി സര്‍വ്വകലാശാല. രാജ്യത്തിനുതന്നെ അഭിമാനമായിത്തീര്‍ന്നിരിക്കുന്ന നേട്ടം.
ലോകത്തെ 669 സര്‍വ്വകലാശാലകള്‍ ഉള്‍പ്പെട്ട പട്ടികയിലാണ് എം ജി സര്‍വ്വകലാശാല ആദ്യ നൂറില്‍ സ്ഥാനം പിടിച്ചത്. ഇന്ത്യയില്‍ നിന്നും ഈ ഔന്നത്യത്തിലേക്കുയര്‍ന്ന നാലു സ്ഥാപനങ്ങളുടെ നിരയിലാണ് എം ജിയുടെ പദവി.
ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മൈസൂരുവിലെ ജെഎസ്എസ് അക്കാദമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഹിമാചല്‍പ്രദേശിലെ ശൂലിനി യൂണിവേഴ്‌സിറ്റി ഓഫ് ബയോടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സ് എന്നിവയാണ് രാജ്യത്തു നിന്ന് ആദ്യ നൂറിലുള്ള മറ്റുള്ളവര്‍.
ആഹ്ലാദകരമായ ഈ നേട്ടത്തിലെത്തിച്ച പ്രയത്‌നത്തിന് എം ജി സര്‍വ്വകലാശാലാ സാരഥികള്‍ക്കും അക്കാദമിക് സമൂഹത്തിനും സ്‌നേഹാഭിനന്ദനങ്ങള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here