‘സാമൂഹ്യനീതിയെ പിറകോട്ടുതള്ളുന്ന ബജറ്റ്’: മന്ത്രി ആർ ബിന്ദു

സാമൂഹ്യനീതി, സുസ്ഥിര വികസനം, തൊഴിലാളിജനസാമാന്യത്തിന്റെയും അരികുവത്‌കൃതജനതയുടെയും താത്പര്യം എന്നിവയെ തീർത്തും അവഗണിക്കുന്ന ബജറ്റാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തോടും കേരളത്തിന്റെ വികസന സ്വപ്‌നങ്ങളോടും ബജറ്റ് പുലർത്തിയ അവഗണനയോട് കടുത്ത ജനരോഷം കേരളത്തിലാകെ ഉയരുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ALSO READ: കിനാലൂരില്‍ ഭൂമിയുണ്ടല്ലോ, ഇനിയത് തലയില്‍ ചുമന്ന് ദില്ലിയില്‍ക്കൊണ്ട് കൊടുക്കണോ?; എയിംസ് വിഷയത്തില്‍ സുരേഷ്‌ഗോപിയ്ക്ക് മറുപടിയുമായി ഡോ. ടി.എം. തോമസ് ഐസക്

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം എന്നീ അതിപ്രധാന മേഖലകൾക്ക് മതിയായ വിഹിതം നീക്കിവെക്കാതെ കോർപ്പറേറ്റുകൾക്ക് നികുതിയിളവും ആനുകൂല്യവും അടക്കം താങ്ങ് നൽകുക വഴി ബിജെപി സർക്കാരിന്റെ നയസമീപനത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രബജറ്റ്. ഗ്രാമീണവികസനത്തിനും കാർഷികമേഖലയുടെ പരിഷ്‌കരണത്തിനും മുൻഗണന നൽകാതെ കർഷകരുടെയും ഗ്രാമീണജനതയുടെയും അടിസ്ഥാനാവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. പൊതുചെലവിൽ വരുത്തിയിരിക്കുന്ന വെട്ടിക്കുറയ്ക്കൽ നിർദ്ധനരും ദുർബ്ബലരുമായ സാമാന്യജനതയുടെ ജീവിതത്തെ കൂടുതൽ ദുഷ്‌കരമാക്കും.

ALSO READ: ‘കേന്ദ്ര ബജറ്റ് കേരള ജനതയോടുള്ള വെല്ലുവിളി’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

രാജ്യത്ത് വർദ്ധിക്കുന്ന സാമ്പത്തിക അസമത്വം കൂടുതൽ മൂർച്ഛിപ്പിക്കുന്ന നയസമീപനമാണ് ബജറ്റിൽ ഒട്ടാകെ പരന്നുകിടക്കുന്നത്. പാരിസ്ഥിതികമായ ഉത്കണ്ഠകളെയോ സുസ്ഥിരവികസനം എന്ന ആശയത്തെയോ എവിടെയും കേന്ദ്ര ബജറ്റ് പിൻപറ്റിയിട്ടില്ല. സ്വകാര്യവത്ക്കരണത്തിന്റെയും പൊതുമേഖലയെ കൂടുതൽ ദുർബ്ബലപ്പെടുത്തുന്നതിന്റെയും വഴിക്കാണ് മൂന്നാം മോഡി സർക്കാരിന്റെയും പോക്ക്. വിവിധ മേഖലകളിലായി രാജ്യത്തിന്റെ സമ്പദ്-നിലയുടെ നട്ടെല്ലായി നിലകൊള്ളുന്ന സംഘടിതരും അസംഘടിതരുമായ തൊഴിലാളിവർഗ്ഗ ജനതയുടെ താത്പര്യങ്ങളെ ഇവർ പരിഗണനാവിഷയമേ ആക്കിയിട്ടില്ലെന്നത് ഏറ്റവും അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News