ഫാസിസത്തിനും നവകോളണീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഏറ്റവും നിര്‍ണായകമായ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.
ALSO READ:യെച്ചൂരിയെന്ന ഇടതുപോരാളിയുടെ വിയോഗം അതീവ ദുഃഖകരം; പവൻ കല്യാൺ
വിദ്യാര്‍ത്ഥി നേതാവില്‍ നിന്ന് പാര്‍ട്ടിയുടെ സമുന്നത സമിതിയിലേക്ക് ഇഎംഎസ് കൈപ്പിടിച്ച് ചുമതലയേല്‍പ്പിച്ചത് ഇന്ത്യയുടെ സമകാല വെല്ലുവിളികളെ ദീര്‍ഘദര്‍ശനം ചെയ്തായിരുന്നുവെന്ന് സഖാവ് സീതാറാമിന്റെ പ്രോജ്ജ്വലമായ വിപ്ലവജീവിതം എന്നും സാക്ഷ്യം നില്‍ക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടത്തിലും ദൈനംദിന സമരപോരാട്ടങ്ങളിലും വിദ്യാര്‍ത്ഥിതുല്യമായ അതേ തേജസ്സോടെ അവസാനനാളുകള്‍ വരെയും ആ കര്‍ത്തവ്യബോധം ജ്വലിച്ചുനിന്നു.
ALSO READ:യെച്ചൂരി ഒരു പോരാളിയായിരുന്നു; രാജ്യത്തിന് തീരാനഷ്ടം: ബൃന്ദ കാരാട്ട്
തൊഴിലാളികളുടെയും കര്‍ഷക ജനതയുടെയും സൃഷ്ടിയായ സ്വതന്ത്രഭാരതത്തെ വീണ്ടും സാമ്രാജ്യനുകങ്ങളിലേക്ക് കെട്ടാനുള്ള ശ്രമങ്ങളില്‍ ഭരണവര്‍ഗത്തിന് മേല്‍ ഇടിത്തീയായിരുന്നു പാര്‍ലമെന്റിലായാലും ജനവീഥികളിലായാലും അക്കാദമിക വ്യവഹാരങ്ങളിലായാലും സീതാറാമിന്റെ ശബ്ദം. ആശയതെളിമയുടെ നിലക്കാത്ത ആ മുഴക്കങ്ങള്‍ പ്രതിസന്ധിയുടെ ഇരുണ്ടകാലത്തെ മുറിച്ചുകടക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യന്‍ ജനതയും വരും കാലങ്ങളിലും നെഞ്ചില്‍ സൂക്ഷിക്കും- മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here