ബേപ്പൂര്‍ മണ്ഡലത്തിലെ കുണ്ടായിത്തോട് കരിമ്പാടം സ്പെഷ്യല്‍ അങ്കണവാടിയിലെ കുഞ്ഞു ഹര്‍ഷനെ നേരില്‍ കണ്ട കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മന്ത്രി ആര്‍ ബിന്ദു. ഹര്‍ഷനെ നേരില്‍ കണ്ടുവെന്നും ഇപ്പോള്‍ അവന്‍ എന്ത് മിടുക്കനായിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഹര്‍ഷന് വേണ്ട എല്ലാവിധത്തിലുള്ള ശാസ്ത്രീയ പരിചരണവും ഉറപ്പാക്കിയ ശില്‍പ ടീച്ചര്‍ക്കും സ്‌പെഷ്യല്‍ അങ്കണവാടിക്കും എല്ലാ അഭിനന്ദനങ്ങളും നേര്‍ന്നതായും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
also read- അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നു മാറി കുത്തിവെച്ചെന്ന പരാതി: നഴ്‌സിനെതിരെ നടപടി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കുഞ്ഞിക്കാലടി വെക്കുന്ന ഹര്‍ഷന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നല്ലോ. ബേപ്പൂര്‍ മണ്ഡലത്തിലെ കുണ്ടായിത്തോട് കരിമ്പാടം സ്പെഷ്യല്‍ അങ്കണവാടിയില്‍ കുഞ്ഞു ഹര്‍ഷനെ കാണാന്‍ നേരില്‍ ചെന്നു. എന്തു മിടുക്കനായിരിക്കുന്നു അവന്‍!
ഹര്‍ഷനു വേണ്ട എല്ലാവിധത്തിലുള്ള ശാസ്ത്രീയ പരിചരണവും ഉറപ്പാക്കിയ ശില്‍പ ടീച്ചര്‍ക്കും സ്‌പെഷ്യല്‍ അങ്കണവാടിക്കും എല്ലാ അഭിനന്ദനങ്ങളും നേര്‍ന്നു.
സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസ് (എസ്‌ഐഡി) പദ്ധതിയെക്കുറിച്ചും സ്‌പെഷ്യല്‍ അങ്കണവാടികളുടെ സവിശേഷ സേവനത്തെക്കുറിച്ചും കൂടുതല്‍ ശ്രദ്ധയുണര്‍ത്താന്‍ കൂടി കുഞ്ഞു ഹര്‍ഷന്‍ നിമിത്തമായതില്‍ എത്രയും സന്തോഷമുണ്ട്.
ഭിന്നശേഷിത്വം കാലേക്കൂട്ടി കണ്ടെത്തി ഇത്തരം സംവിധാനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ഹര്‍ഷനെപ്പോലെ തുള്ളിച്ചാടി നടക്കാനാവും, നമുക്കു ചുറ്റിലുമുള്ള പല കുഞ്ഞുങ്ങള്‍ക്കും. സാമൂഹ്യനീതി വകുപ്പിന്റെ ഈ ഗ്രാമതല ഇടപെടലിന്റെ വിജയശേഷിയെപ്പറ്റി ജാഗ്രതയുണര്‍ത്താനും ഹര്‍ഷന്റെ വിജയാധ്യായം ജനശ്രദ്ധയില്‍ കൊണ്ടുവന്നതിലൂടെ കഴിഞ്ഞുവെന്നു കരുതട്ടെ.
മനം നിറഞ്ഞ ചാരിതാര്‍ത്ഥ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here