ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിര്‍വ്വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ്: മന്ത്രി ആര്‍ ബിന്ദു

ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിര്‍വ്വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KRCL) ആണെന്ന് മന്ത്രി ആര്‍ ബിന്ദു. ലിന്റോ ജോസഫ് എം.എല്‍.എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സഭയില്‍ മറുപടി നല്‍കി.

പദ്ധതിക്ക് 2043.75 കോടി രൂപയുടെ ഭരണാനുമതിയും 2134.50 കോടി രൂപയുടെ സാമ്പത്തികാനുമതിയും നല്‍കിയിട്ടുണ്ട്. ഈ പദ്ധതിക്കായി 17.263 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുന്നതിനായുള്ള വനം വകുപ്പിന്റെ സ്റ്റേജ്-1 ക്ലിയറന്‍സ് 31.03.2023-ന് ലഭ്യമായിട്ടുണ്ട്. സ്റ്റേജ്-2 ക്ലിയറന്‍സിനായി 17.263 ഹെക്ടര്‍ സ്വകാര്യഭൂമി വനഭൂമിയായി പരിപവര്‍ത്തനം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ പോക്കുവരവ് സര്‍ട്ടിഫിക്കറ്റ് റവന്യൂ വകുപ്പില്‍ ലഭിച്ചത് വയനാട് DFO നല്‍കി പരിവേഷ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ALSO READ:കേരള ക്രിക്കറ്റ് അസോസിയേഷന്‍ മൂന്ന് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രൊപ്പോസല്‍ നല്‍കി: മന്ത്രി വി അബ്ദുറഹിമാന്‍

പദ്ധതിക്കായി കോഴിക്കോട് ജില്ലയിലെ 8.0525 ഹെക്ടര്‍ സ്വകാര്യഭൂമിയും വയനാട് ജില്ലയിലെ 8.1225 ഹെക്ടര്‍ സ്വകാര്യഭൂമിയും പൊതുമരാമത്ത് ഏറ്റെടുത്ത് KRCLന് കൈമാറി. കോഴിക്കോട് ജില്ലയില്‍ 1.8545 ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിച്ചുവരുന്നു. പദ്ധതിക്കായി ആകെ ഏറ്റെടുക്കേണ്ടതിന്റെ 90 ശതമാനം ഭൂമിയും നിലവില്‍ ഏറ്റെടുത്തിട്ടുണ്ട്. പദ്ധതിക്ക് അന്തിമ പാരിസ്ഥിതിക അനുമതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷ നിലവില്‍ സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പെര്‍ട്ട് കമ്മിറ്റിയുടെ (SEAC) പരിഗണനയിലാണ്.

ടണല്‍ പാതയുടെ പ്രവൃത്തി 2 പാക്കേജുകളിലായി Engineering,Procurement, and Construction (EPC) മോഡലില്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണല്‍പാത നിര്‍മ്മാണം രണ്ടാമത്തെ പാക്കേജിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പാക്കേജ് 1 ന്റെ ഫിനാന്‍ഷ്യല്‍ ബിഡ് 08.07.2024-നും പാക്കേജ് 2 ന്റെ ഫിനാന്‍ഷ്യല്‍ ബിഡ് 04.09.2024-നും തുറന്നിട്ടുണ്ട്. അന്തിമ പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

ALSO READ:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; പരാതി അറിയിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കി SIT

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News