‘ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിൽ’: മന്ത്രി ആർ ബിന്ദു

ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു

‘അടിസ്ഥാന സൗകര്യത്തിലെ മാറ്റത്തിന് അനുസരിച്ച് ഉള്ളടക്കത്തിലും മാറ്റം വരുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിക്ക് പ്രത്യേക കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കി. അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന രീതിയിലാണ് നാലുവർഷ ബിരുദ കോഴ്സ് വിഭാവനം ചെയ്തിരിക്കുന്നത്. അറിവിന്റെ ഊർജ്ജസ്വലരായ ഉത്പാദകരായി വിദ്യാർത്ഥികളെ മാറ്റുകയാണ് ലക്ഷ്യം’- മന്ത്രി ആർ ബിന്ദു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News