അന്താരാഷ്ട്ര ബധിര വാരാഘോഷം മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

അന്താരാഷ്ട്ര ബധിര വരാഘോഷത്തിന് തുടക്കമായി. മന്ത്രി ആർ ബിന്ദു വാരാഘോഷം ഉദ്ഘാടനം ചെയ്തു. മുഴുവന്‍ സമയ പരിചരണം ആവശ്യമായ ഭിന്നശേഷി കുട്ടികളെ പുനരധിവസിപ്പിക്കാനായുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിംഗിന്‍റെ നേതൃത്വത്തിലാണ് അന്താരാഷ്ട്ര ബധിര വരാഘോഷം 2023 സംഘടിപ്പിക്കുന്നത്.

ALSO READ:ഒടുവിൽ ഞാനവളെ കണ്ടെത്തി, ഒരു നഴ്സ് ആണ് കുഞ്ഞുണ്ട്, പൊതുമധ്യത്തിൽ കൊണ്ടുവരണോ? കുറിപ്പുമായി സുപ്രിയ പൃഥ്വിരാജ്

ബധിര വിഭാഗത്തിൽപ്പെട്ടവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും, വിവേചനങ്ങളും, അനീതികളുമെല്ലാം പൊതുജനത്തെ ബോധ്യപ്പെടുത്താനും അവരുടെ അവകാശങ്ങൾ സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുമാണ് ബധിര വാരാഘോഷം പോലെയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി ആർ ബിന്ദു പറഞ്ഞു. വരുന്ന ഒരു വർഷക്കാലം ബധിര വിഭാഗത്തിൽപെട്ടവരുടെ ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി കൂട്ടിചേർത്തു.ബധിരരായ കുട്ടികളുടെ മാനുഷികാവകാശങ്ങൾ എന്ന വിഷയത്തെ ആസ്പ്പദമാക്കി നിഷ്-ലെ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുചേർന്ന ചുമർചിത്രരചനയിലും മന്ത്രി പങ്കാളിയായി.

ALSO READ:ഷൂട്ടിനിടയിൽ പീഡനം, വാർത്തയുടെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നിത്യ മേനൻ

അന്താരാഷ്ട്ര ബധിര വാരമായി സെപ്റ്റംബർ അവസാനവാരത്തിനെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. ബധിരർക്ക് എപ്പോഴും, എവിടെയും ആംഗ്യഭാഷ ഉപയോഗിക്കാവുന്ന ഒരു ലോകം എന്നതാണ് പ്രമേയം. വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം 29 വരെ പൊതുജനങ്ങൾക്കായി ഇന്ത്യൻ ആംഗ്യഭാഷാ ക്ലാസുകൾ, ഇന്ത്യൻ ആംഗ്യഭാഷയിൽ സാഹിത്യമത്സരങ്ങൾ, ബധിര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ക്ലാസ്സുകൾ തുടങ്ങിയ പരിപാടികൾ നിഷിന്‍റെ നേതൃത്വത്തിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News