കാലിക്കറ്റ് സർവകലാശാലയിൽ പുതിയ എട്ട് പദ്ധതികൾ; ഉദ്‌ഘാടനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നിര്‍മിച്ച പുതിയ ഡേ കെയർ, സസ്യോദ്യാനത്തിലെ നവീകരിച്ച നീന്തല്‍ക്കുളം എന്നിവയുൾപ്പെടെ എട്ടു പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ഡോ. ആര്‍ ബിന്ദു നിർവഹിച്ചു. മൂന്നുവർഷത്തിനകം 350 കോടിയോളം രൂപ കാലിക്കറ്റ് സർവകലാശാലയ്ക്ക് സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

Also Read: കുവൈത്ത് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനയ്യായിരം ഡോളർ ധനസഹായം നൽകാൻ കുവൈത്ത് സർക്കാർ

ഹ്യൂമാനിറ്റീസ് ബ്ലോക്ക്, സെന്റര്‍ കോമ്പോസിറ്റ് ബ്ലോക്ക് എന്നിവയുടെ രണ്ടാംനില, കെമിസ്ട്രി പഠനവകുപ്പിന്റെ സ്ഥലസൗകര്യം വര്‍ധിപ്പിക്കല്‍, ദേശീയപാതയോരത്ത് ചെട്ട്യാര്‍മാടിന് സമീപം കാമ്പസ് ഭൂമിയില്‍ നിര്‍മിക്കുന്ന ഐക്കോണിക് കെട്ടിടത്തിന്റെയും ഭരണകാര്യാലയത്തിലേക്കുള്ള നടപ്പാത, റോഡ്, മഴവെള്ള സംഭരണത്തിനുള്ള കുളം, ത്രിഗുണ സെന്‍ അറീന എന്നിവയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.

Also Read: ‘ബിജെപി സർക്കാർ അതിജീവിക്കാൻ കഷ്ടപ്പെടുന്നു, ഉടനെ താഴെ വീഴും, മോദിയുടെ ക്യാമ്പുകളിൽ അതൃപ്തി, രഹസ്യ വിവരം ലഭിച്ചെന്ന് രാഹുൽ ഗാന്ധി

മൂന്നുവർഷം കൊണ്ട് സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മാറ്റമുണ്ടായി. 350 കോടിയോളം ചെലവഴിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തി കൂടുതൽ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലാ ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്സില്‍ നടന്ന പരിപാടിയിൽ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News