ഇരിങ്ങാലക്കുടയും ഞാനും പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് പുറത്തിറക്കിയ ഇരിങ്ങാലക്കുടയും ഞാനും എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം നടന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹൃ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശന കർമ്മം നിർവ്വഹിച്ചു. എഴുത്തുകാരൻ അശോകൻ ചരുവിൽ പുസ്തകം ഏറ്റുവാങ്ങി.

ALSO READ: സിപിഐഎം കേന്ദ്ര കമ്മിറ്റി, പൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ സമാപിച്ചു

ഇരിങ്ങാലക്കുട ദേശത്തെ കുറിച്ച് എൺപത്തി മൂന്ന് എഴുത്തുകാർ രചിച്ച കഥ- കവിത – ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഇരിങ്ങാലക്കുടയും ഞാനും. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, മന്ത്രി ഡോ. ആർ.ബിന്ദു, ഡോ.വി.പി.ഗംഗാധരൻ, അശോകൻ ചരുവിൽ, ഖദീജ മുംതാസ് തുടങ്ങിയ പ്രമുഖരുടെ രചനകൾ പുസ്തകത്തിലുണ്ട്.

ALSO READ: ഈ ലോകകപ്പ് ഇത്തിരി സ്‌പെഷ്യലാണ്… റണ്ണേഴ്‌സ് അപ്പിന് ആഹ്ലാദം, ഇന്ത്യയ്ക്കും ഇരട്ടി മധുരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News