വൈകല്യം മറികടന്ന് പിച്ചവെച്ച കുഞ്ഞു ഹര്‍ഷനെ കാണാന്‍ മന്ത്രി ആര്‍ ബിന്ദുവെത്തി

വൈകല്യം മറികടന്ന് പിച്ചവെച്ച നാല് വയസുകാരന്‍ ഹര്‍ഷനെ കാണാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അങ്കണവാടിയിലെത്തി. ശനിയാഴ്ച വൈകീട്ടാണ് ബേപ്പൂര്‍ കുണ്ടായിത്തോട് കരിമ്പാടം സ്‌പെഷ്യല്‍ അങ്കണവാടിയില്‍ അതിഥിയായി മന്ത്രി എത്തിയത്. കുഞ്ഞു ഹര്‍ഷന്‍ തന്നെയാണ് മന്ത്രിയെ സ്വീകരിച്ചത്.

also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ജെയ്ക്കിന്റെ പര്യടനത്തിന് ഉജ്ജ്വല തുടക്കം

ഹര്‍ഷനും അങ്കണവാടി കൂട്ടുകാര്‍ക്കും മന്ത്രി മധുരം നല്‍കി. രണ്ട് കൈ നിലത്ത് കുത്തി മാത്രം നടക്കുമായിരുന്ന ഹര്‍ഷനെ സ്‌പെഷ്യല്‍ അങ്കണനവാടി ടീച്ചര്‍ ശില്‍പയാണ് നടക്കാനായി പരിശീലിപ്പിച്ചത്. ഇന്ന് ഹര്‍ഷന്‍ സാധാരണ കുട്ടികളെപ്പോലെ ഓടി ചാടി നടക്കുകയും കളിക്കുകയും ചെയ്തു. ശില്‍പ ടീച്ചറെ അഭിനന്ദിച്ച മന്ത്രി ഹര്‍ഷന്റെ മാറ്റം ദിന്നശേഷി സമൂഹത്തിനാകെ പ്രചോദനമെന്ന് പറഞ്ഞു. മന്ത്രി അങ്കണവാടിയില്‍ നേരിട്ടെത്തി അഭിനന്ദിച്ചതില്‍ ശില്‍പ ടീച്ചര്‍ക്കും സന്തോഷം.

also read- പാഠ്യപദ്ധതിയില്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍സിഇആര്‍ടി; പാഠപുസ്തക പരിഷ്‌കരണത്തിന് 19 അംഗ സമിതി

ഹര്‍ഷന്റെ കുടുംബത്തിന്റെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷത്തിന് പിന്നില്‍ ശില്‍പയുടെ ആത്മസമര്‍പണം കാണാം. ശില്‍പയും ഹര്‍ഷനും ഭിന്നശേഷി സമൂഹത്തിന് പകരുന്ന കരുത്തും പ്രതീക്ഷയും ചെറുതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News