മഹാരാജാസ് കോളേജില്‍ നടന്നത് തീര്‍ത്തും അപലപനീയമായ സംഭവമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കാഴ്ചപരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഉള്‍ക്കൊള്ളല്‍ സമൂഹത്തെപ്പറ്റി ഏറ്റവുമധികം ചര്‍ച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹ സൃഷ്ടിക്ക് മുന്‍നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതില്‍ ചിലര്‍ക്കായാല്‍ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കാഴ്ചപരിമിതിയുള്ള അധ്യാപകനോട് പരിഷ്‌കൃത വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്ന് ഉണ്ടായിക്കൂടാത്ത പ്രവൃത്തി ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോളേജ് അധികൃതര്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. ഉള്‍ക്കൊള്ളല്‍ സമൂഹത്തെ (ശിരഹൗശെ്‌ല ീെരശല്യേ) പറ്റി ഏറ്റവുമധികം ചര്‍ച്ചയുയരുന്ന ഇക്കാലത്ത് അത്തരമൊരു സമൂഹസൃഷ്ടിക്ക് മുന്‍നിന്നു പ്രവര്‍ത്തിക്കേണ്ടവരാണ് കലാലയ സമൂഹം. അതില്‍ ചിലര്‍ക്കായാല്‍ പോലും ആ അവബോധമില്ലാതെ പോയത് ഏറ്റവും അപലപനീയമാണ്. അനുകമ്പ അല്ല, വ്യത്യസ്തതകളോടുള്ള ബഹുമാനവും അവയെ അംഗീകരിക്കാനുള്ള സന്നദ്ധതയുമാണ് ഭിന്നശേഷിസമൂഹം ആവശ്യപ്പെടുന്നത്. ഭാഷ തൊട്ട് ദൈനംദിന ജീവിതവ്യവഹാരങ്ങളിലെല്ലാം തന്നെ പൊതുസമൂഹം ഭിന്നശേഷി ജീവിതത്തോടു പുലര്‍ത്തുന്ന അവബോധമില്ലായ്മയെ കുറിച്ച് വലിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കൂടി മഹാരാജാസ് സംഭവം നിമിത്തമാകണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here