‘പോരാട്ടങ്ങളുടെ വസന്തം തീർത്ത നേതാവ്’: എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ ബിന്ദു

എം എം ലോറൻസിന്റെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ഡോ ബിന്ദു. ചരിത്രത്തിൽ പോരാട്ടങ്ങളുടെ വസന്തം തീർത്ത ഒരു കാലമാണ് സഖാവ് എം എം ലോറൻസിൻ്റെ വിയോഗത്തോടെ മറഞ്ഞുപോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

Also read:അന്തരിച്ച കവിയൂർ പൊന്നമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് കേരളം, മൃതദേഹം വൈകീട്ട് 4ന് സംസ്കരിക്കും

സംഘാടകനായും പ്രക്ഷോഭകാരിയായും കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച വിപ്ലവകാരിയായിരുന്നു സഖാവ് ലോറൻസ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ സമരവീര്യം ജ്വലിപ്പിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വളർച്ചയിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വികസിപ്പിക്കുന്നതിലും സഖാവ് നിറവേറ്റിയ പങ്ക് എന്നും ഓർമ്മിക്കപ്പെടും – മന്ത്രി ഡോ. ബിന്ദു അനുസ്മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News