ജീവിതത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്ന് സ്വപ്നം സാക്ഷാത്കരിച്ച പന്തളം സ്വദേശി രാഗേഷ് കൃഷ്ണന്‍ കുരമ്പാലയെ അഭിനന്ദിച്ച് മന്ത്രി ആർ ബിന്ദു. സെറിബ്രല്‍ പാള്‍സിയിലൂടെ കടന്നുപോകുന്ന ആളാണ് സിനിമയ്ക്ക് കഥയെഴുതി, തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്ത് തിയേറ്ററിലെത്തിച്ചത്. കളം@24 എന്ന ചിത്രം നവംബര്‍ 29 മുതൽ തീയറ്ററുകളില്‍ ഉണ്ട്.
Read Also: സുപ്രീംകോടതി കാത്തിരിപ്പ് കേന്ദ്രത്തിൽ തീപിടിത്തം
സംസ്ഥാന ഭിന്നശേഷി കോർപറേഷന്‍ മുഖേന ഈ പ്രൊജക്റ്റിന് ധനസഹായം നല്‍കാനായതിലും സന്തോഷമുണ്ട്. ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന ഭിന്നശേഷി ദിനാചരണ പരിപാടിയില്‍ രാകേഷും വിശിഷ്ടാതിഥി ആയി പങ്കെടുക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് താഴെ വായിക്കാം:
സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരാള്‍ സിനിമയ്ക്ക് കഥയെഴുതി, തിരക്കഥ തയ്യാറാക്കി, അത് സംവിധാനം ചെയ്തു…. ജീവിതത്തില്‍ നേരിട്ട എല്ലാ വെല്ലുവിളികളെയും മറികടന്ന്
രാഗേഷ് കൃഷ്ണന്‍ കുരമ്പാല എന്ന പന്തളം സ്വദേശിയായ ചെറുപ്പക്കാരന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു
രാഗേഷ് സംവിധാനം ചെയ്ത കളം@24 എന്ന ചിത്രം നവംബര്‍ 29 ന് തീയറ്ററുകളില്‍ എത്തി. രാഗേഷിന് അഭിനന്ദനങ്ങള്‍. …
സംസ്ഥാന ഭിന്നശേഷി കോർപറേഷന്‍ മുഖേന ഈ പ്രൊജക്റ്റ് ന് ധനസഹായം നല്‍കാനായതിലും സന്തോഷമുണ്ട്
ഡിസംബര്‍ മൂന്നിന് തൃശൂരില്‍ നടക്കുന്ന സംസ്ഥാന ഭിന്നശേഷി ദിനാചാരണപരിപാടിയില്‍ രാകേഷും വിശിഷ്ടാതിഥി ആയി പങ്കെടുക്കും
എല്ലാവരും ചിത്രം കാണുകയും രാഗേഷിനെ സപ്പോര്‍ട്ട് ചെയ്യുകയും വേണം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here