‘വിവാദ കലുഷിത അന്തരീക്ഷം സൃഷ്ടിച്ച് സര്‍വകലാശാലകളുടെ നേട്ടങ്ങളെ തമസ്‌കരിച്ചാല്‍ അത് നടക്കില്ല’: മന്ത്രി ആര്‍ ബിന്ദു

വിവാദ കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് സര്‍വകലാശാലകളുടെ നേട്ടങ്ങളെ തമസ്‌കരിച്ചാല്‍ അത് നടക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. സര്‍വകലാശാലകളുടെ നേട്ടങ്ങള്‍ മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്. വിവാദം ഉണ്ടാക്കുന്നതില്‍ മാത്രമാണ് ശ്രദ്ധയെന്നും മന്ത്രി വിമര്‍ശിച്ചു.

Also Read- ‘വ്യക്തിയുടെ സ്വകാര്യത ഹനിക്കരുത്; മാധ്യമങ്ങള്‍ ഉത്തരവാദിത്വത്തോടെ റിപ്പോര്‍ട്ട് ചെയ്യണം’; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

പ്രിയ വര്‍ഗീസ് വിഷയത്തില്‍ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മന്ത്രി പറഞ്ഞു. പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച നടപടിയില്‍ സന്തോഷമുണ്ട്. ക്ലാസ് മുറിക്കകത്തെ അധ്യാപനം മാത്രമാണ് അധ്യാപനമായി കണക്കാക്കുക എന്നത് സങ്കുചിതമായ കാഴ്ചപ്പാടാണ്.
അതില്‍ അധ്യാപകര്‍ക്ക് ആശങ്കയുണ്ടായിരുന്നു. ഇത് ഹൈക്കോടതി വിധിയിലൂടെ അകന്നു. ഹൈക്കോടതി വിധി പ്രിയ വര്‍ഗീസ് മാത്രമല്ല, മുഴുവന്‍ അധ്യാപകര്‍ക്കും ആശ്വാസം നല്‍കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read- അവയവമതം: ഗണപതിയുടെ അസത്യ പ്രചരണം സംഘപരിവാറിനെ സഹായിക്കാൻ; സത്യമാണെങ്കിൽ ഉത്തരവാദികളെ തൂക്കിക്കൊല്ലണമെന്ന് കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News