സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന യുവാക്ഷരി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന യുവാക്ഷരി എന്ന പുസ്തകത്തിൻ്റെ പ്രകാശനം തൃശൂരിൽ നടന്നു. സാഹിത്യ അക്കാമിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രകാശന കർമ്മം നിർവഹിച്ചു. കൈരളി ചാനൽ റിപ്പോർട്ടറും കവിയുമായ ജോസിൽ സെബാസ്റ്റ്യൻ, യുവ എഴുത്തുകാരായ രാഖി ആർ ആചാരി, റൂബി ഫൈസൽ, ആതിര, പി പി അജേഷ്, ജിതീഷ് ജീവാനന്ദ് എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

ALSO READ: ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

യുവജന ക്ഷേമ ബോർഡ് അംഗം ഷെനിൻ മന്ദിലാട് അധ്യക്ഷത വഹിച്ചു. 72 യുവ എഴുത്തുകാരുടെ കഥകളും കവിതകളുമാണ് യുവാക്ഷരിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. യുവജനക്ഷേമ ബോർഡ് സംഘടിപ്പിച്ച സാഹിത്യ ക്യാമ്പുകളുടെ തുടർച്ചയായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

ALSO READ: കൊച്ചിയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; മണിക്കൂറുകൾ കൊണ്ട് പുനഃസ്ഥാപിച്ച് ഫയർ ഫോഴ്‌സും റെയിൽവേ ഉദ്യോഗസ്ഥരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News