മാധ്യമ പ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം: മന്ത്രി ആര്‍ ബിന്ദു

മാധ്യമപ്രവര്‍ത്തകയോട് നടന്‍ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. മാധ്യമ പ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമാണെന്നും സുരേഷ് ഗോപിയുടെ പെരുമാറ്റവും സംസാരവും ഫ്യൂഡല്‍ മേലാള ബോധത്തോടെയാണെന്നും മന്ത്രി പ്രതികരിച്ചു.

Also Read : ‘നിറഞ്ഞൊഴുകുന്ന വാത്സല്യം’, സിനിമ ഇന്നും കാണുന്നവരുണ്ടോ?

ആത്മാഭിമാനമുള്ള സ്ത്രീകളെല്ലാം പ്രതികരിക്കേണ്ട വിഷയമാണിത്. സംഭവത്തില്‍ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകയെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അതേസമയം സുരേഷ് ഗോപിക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് മാധ്യമ പ്രവര്‍ത്തക അറിയിച്ചു.

മാധ്യമ പ്രവര്‍ത്തക കമ്മീഷണര്‍ക്ക് പരാതി നല്‍കി. സുരേഷ് ഗോപിയില്‍ നിന്നുണ്ടായ മോശം അനുഭവം ഒട്ടും സഹിക്കാനാവുന്നതല്ലെന്നും സുരേഷ് ഗോപിയുടെ മാപ്പ് പറച്ചില്‍ വിശദീകരണമായി മാത്രമാണ് കാണുന്നതെന്നും മാധ്യമപ്രവര്‍ത്തക പറഞ്ഞു. സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായല്ല വിശദീകരണമായാണ് തോന്നിയത്.

Also Read : സുരേഷ് ഗോപിയെ വളത്തിട്ട് ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്; ന്യായീകരിച്ച് ശോഭാ സുരേന്ദ്രന്‍

ചോദ്യം ചോദിച്ചപ്പോള്‍ സുരേഷ് ഗോപി തോളില്‍ തഴുകി, പെട്ടെന്ന് ഷോക്കായി പിന്നോട്ട് വലിഞ്ഞു. വീണ്ടും സുരേഷ് ഗോപി തോളില്‍ കൈവെച്ചു. ഇത് മാനസികമായി ഏറെ ആഘാതമുണ്ടാക്കി’- മാധ്യമപ്രവര്‍ത്തക പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും വിഷയത്തില്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News