സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകിയ ചാൻസിലറുടെ നടപടി കെടിയു ആക്ടിന് എതിര് ; മന്ത്രി ആർ ബിന്ദു

സംസ്ഥാന സർക്കാരുമായി കൂടിയാലോചന നടത്താതെ ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നൽകിയ ചാൻസലറുടെ നടപടി കെടിയു ആക്ടിന് എതിരാണെന്ന് മന്ത്രി ആർ. ബിന്ദു. വ്യവസ്ഥാപിത ചട്ടക്കൂടുകൾക്ക് അപ്പുറമായാണ് ചാൻസിലർ പ്രവർത്തിക്കുന്നത്.

സർവകലാശാലകളിൽ ചാൻസിലർ കാവി വൽക്കരണം നടത്തുകയാണെന്നും കേന്ദ്രസർക്കാരിൻ്റെ അജണ്ട സർവകലാശാലകളിൽ നടപ്പാക്കുന്ന ചാൻസിലറും ഗവർണറുമായ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: ബിജെപി മതരാഷ്ട്രത്തിനായുള്ള നീക്കം നടത്തുന്നു, സോഷ്യലിസത്തെ ഭരണഘടനയിൽ നിന്നും മാറ്റാൻ ശ്രമിച്ചത് ഇതിൻ്റെ ഭാഗം; എം വി ഗോവിന്ദൻ മാസ്റ്റർ

സിസാ തോമസ് നേരത്തെ വിവാദങ്ങളിൽ കക്ഷി ചേർക്കപ്പെട്ടിരുന്ന വ്യക്തിയാണ്. ഇക്കാര്യത്തിൽ സർക്കാരിനെ പുറകിൽ നിന്നും കുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിച്ചതെന്നും കോടതി വിധിയെ മറികടന്നു കൊണ്ടാണ് അദ്ദേഹം മുന്നോട്ടു പോകുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ചാൻസിലറുടെ പ്രവർത്തനത്തിന് ചട്ടക്കൂടുണ്ട്. ഭരണഘടനയ്ക്ക് വിധേയമായായിരിക്കണം എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. അതേസമയം, നേരത്തെ ഡോ. കെ. ശിവപ്രസാദിന് കെടിയു വിസിയുടെ താൽക്കാലിക ചുമതല നൽകിയും ചാൻസിലർ ആരിഫ് മുഹമ്മദ്ഖാൻ ഉത്തരവിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News