ദേശീയപാത പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി ആർ ബിന്ദു

r bindu

സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനം സാധ്യമാക്കുന്നതിന് രാജ്യത്തെ ഏതൊരു സംസ്ഥാന സര്‍ക്കാരുകളെക്കാളും ഉത്തരവാദിത്തവും സാമ്പത്തിക ബാധ്യതയും ഏറ്റെടുത്ത സര്‍ക്കാരാണ് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരെന്ന് മന്ത്രി ആർ ബിന്ദു. നിയമസഭയിൽ അനൂപ് ജേക്കബ് എം.എല്‍.എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടി ആർ ബിന്ദു മറുപടി നൽകി.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇഛാശക്തിയോടെ നടത്തിയ ഇടപെടലുകളുടെ ഭാഗമായി കേരളം ദേശീയപാതാ വികസനം സാധ്യമാക്കുകയാണ്. ദേശീയപാത -66 ന്റെ വികസനത്തിനായി 5580 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി കേന്ദ്രത്തിന് നല്‍കിക്കഴിഞ്ഞു. ദേശീയപാത 66-ന്റെ വികസനം സാധ്യമാക്കുകയെന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം കേരളം വഹിക്കാന്‍ സമ്മതിക്കുകയായിരുന്നു. വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് 1629.24 കോടി രൂപയാണ് സംസ്ഥാനം ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നത്. എന്‍.എച്ച് 544-ലെ എറണാകുളം ബൈപ്പാസിന് 424 കോടി രൂപയുടേയും കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് പാതക്ക് 317.35 കോടി രൂപയുടെയും സാമ്പത്തിക ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. 8000 കോടിയോളം രൂപ കേരളത്തിലെ ദേശീയപാത വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയാണ്. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്രയേറെ സാമ്പത്തിക ബാധ്യത ദേശീയപാത വികസനത്തിനായി വഹിക്കുന്നില്ല എന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.

Also read: അടുത്ത വർഷം ആകെ 24 പൊതു അവധി ദിനങ്ങൾ; 2025-ലെ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

ദേശീയപാത 544-ലെ എറണാകുളം ബൈപ്പാസിന്റെ നിര്‍മ്മാണത്തിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടാണ് അനൂപ് ജേക്കബ് എം.എല്‍.എ സബ്മിഷന്‍ നൽകിയത്. 1956-ലെ NH Act പ്രകാരമാണ് ദേശീയപാത നിര്‍മ്മാണത്തിനുള്ള ഭൂമി ദേശീയപാത അതോറിറ്റി ഏറ്റെടുക്കുന്നത്. ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാര നിര്‍ണ്ണയം നടത്തുന്നത് 2013-ലെ ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ ഷെഡ്യൂള്‍ – 1, ഷെഡ്യൂള്‍ – 2 എന്നിവ പ്രകാരമാണ്. ഭൂമിയേറ്റെടുക്കുമ്പോള്‍ ഭൂ ഉടമകളുടെ ആശങ്കകളും സംശയങ്ങളും പരിഹരിക്കുന്നതിന് ഹിയറിംഗ് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Also Read: ശബരിമലയിൽ ഒരു ഭക്തനും ദർശനം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്; ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ദേശീയപാതാ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ കൃത്യമായ ഇടവേളകളില്‍ ഉന്നതതല യോഗങ്ങള്‍ ചേരാറുണ്ട്. സംസ്ഥാനത്തെ എല്ലാ ദേശീയപാത പ്രവൃത്തികളെ സംബന്ധിച്ചും ആ യോഗത്തില്‍ പരിശോധന നടത്താറുണ്ട്. നിലവിലുള്ള ദേശീയപാത പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys