സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ വേണ്ടായെന്ന് ഗവർണർക്ക് നിർബന്ധ ബുദ്ധി; മന്ത്രി ആർ ബിന്ദു

r bindu

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാർ വേണ്ടായെന്ന് ഗവർണർ നിർബന്ധ ബുദ്ധി കാണിക്കുന്നതായി മന്ത്രി ആർ. ബിന്ദു. സർവകലാശാലകളിലെ വിസി നിയമനത്തിൽ നിലവിലുള്ള പ്രതിസന്ധിക്ക് കാരണം ഗവർണറാണ്. ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കുകയാണ്. തുടർന്ന് രാഷ്ട്രപതിക്ക് അയക്കുന്നു. നിലവിൽ ചുമതലയുള്ള വിസിമാരെല്ലാം മികച്ച പ്രവർത്തനം നടത്തുന്നവരാണെന്നും മന്ത്രി പറഞ്ഞു.  പരിചയ സമ്പന്നരായ ആളുകൾക്കാണ് സർക്കാർ ചാർജ് നൽകുന്നത്. നിയമസഭയിൽ പാസ്സാക്കിയ ബില്ല് അംഗീകാരിക്കാനുള്ള മര്യാദ കാണിക്കാതെ ഗവർണർ പ്രഡിഡൻ്റിന് അയക്കുന്നു.

ALSO READ: ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കും: എ കെ ഷാനിബ്

നിയമസഭ പാസാക്കിയ ബില്ല് അംഗീകരിക്കാനുള്ള ജാഗ്രത പോലും ഗവർണർ കാണിക്കുന്നില്ലെന്നും സർവകലാശാലകളിൽ സർക്കാർ നിയോഗിച്ച കമ്മിറ്റികൾക്ക് കോടതി വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വികസന പ്രവർത്തനം നടക്കുമ്പോൾ പിന്തുണ നൽകേണ്ട ഇടങ്ങളിൽ നിന്നാണ് മോശം ഇടപെടൽ ഉണ്ടാകുന്നത്. സിസ തോമസിനെതിരായ മോഷണ ആരോപണം സിൻഡിക്കേറ്റിൻ്റേതാണെന്നും സർക്കാർ അനുമതി ഇല്ലാതെയാണ് സിസ വിസി ആയതെന്നും മന്ത്രി പറഞ്ഞു. സിൻഡിക്കേറ്റാണ് പരാതി നൽകിയതെന്നും സർക്കാരിന് ഇതുമായി ബന്ധമില്ല, ഫയലുകൾ കാണാതായത് സർക്കാർ പരിഗണനയിൽ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News