മുംബൈയിലെ വനിതാ നാടക വേദിയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു

സാമൂഹികപ്രശ്‌നങ്ങള്‍ ജനമനസുകളിലെത്തിക്കാനും അവരിലെ പ്രതികരണ ശേഷി ഉണര്‍ത്താനും നാടകങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. മുംബൈയിലെ ആദ്യ വനിതാ നാടകവേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി. വളരെ പ്രതീക്ഷയോടെയാണ് വനിതാ നാടക പ്രവര്‍ത്തകരെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി .

മുംബൈയിലെ ആദ്യ വനിതാ മലയാളനാടക വേദി ഒരുക്കിയ ‘കനല്‍ത്തുരുത്തുകള്‍’ കഴിഞ്ഞ ദിവസമാണ് അരങ്ങിലെത്തിയത്. ദൃശ്യകലാ ഫൗണ്ടേഷനും നിരീക്ഷയും ചേര്‍ന്ന് സംഘടിപ്പിച്ച വനിതാ മുന്നേറ്റത്തില്‍ അരങ്ങിലും അണിയറയിലുമായി നാല്‍പ്പതോളം കലാകാരികളാണ് അണി നിരന്നത്.

Also Read: സായ് LNCPE യിൽ ദ്വിദിന ശിൽപശാല : കായിക മന്ത്രി ഉദ്ഘാടനം ചെയ്തു

മുംബൈ മലയാള നാടകവേദി ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ‘കനല്‍ത്തുരുത്തുകള്‍’ എന്ന വനിതാ നാടകത്തിലൂടെ സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ മാനസി പറഞ്ഞു. സാമൂഹിക മുന്നേറ്റങ്ങളുടെ സാംസ്‌കാരിക മണ്ഡലത്തില്‍ നാടകം നടത്തുന്ന ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള തനിക്ക് മുംബൈയിലെ ആദ്യ വനിതാ നാടക വേദിയുടെ ചുവടുവയ്പ്പ് ഏറെ സന്തോഷം പകര്‍ന്നുവെന്നും മാനസി സൂചിപ്പിച്ചു.

മുംബൈയിലെ സ്ത്രീ നാടകവേദിയെ സംവിധായിക സുധി ദേവയാനി പ്രകീര്‍ത്തിച്ചു. അതെ സമയം കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് കടന്നു വരേണ്ടതുണ്ടെന്നും സുധി വ്യക്തമാക്കി. മുംബൈ മലയാളികളായ കുട്ടികളെ അരങ്ങിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കിയ നഗരത്തിലെ ആദ്യ വനിതാ നാടകവേദിയുടെ ഉദ്യമത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

Also Read: 25 വയസുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News