‘വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല, മോഹന വാഗ്ദാനങ്ങൾ നൽകി ചില ഏജൻസികൾ കുട്ടികളെ കബളിപ്പിക്കുന്നു’: മന്ത്രി ആർ ബിന്ദു

വിദ്യാർത്ഥികളുടെ കുടിയേറ്റം കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലും ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകമെന്നും, ഇത് മുതലെടുത്ത് മോഹന വാഗ്ദാനങ്ങൾ നൽകി ചില ഏജൻസികൾ കുട്ടികളെ കബളിപ്പിക്കുന്നുവെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

ALSO READ: ‘ചായ കുടിക്കാം മഴയും നനയാം’, പക്ഷെ ചെറ്യേ ഒരു പ്രശ്നമുള്ളത് ചായയിൽ കുറച്ചു വെള്ളം കൂടും; പെരുമഴയിൽ ചോർന്നൊലിച്ച് ഗുവാഹത്തി വിമാനത്താവളത്തിലെ കോഫീ ഷോപ്പ്

‘കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി കുടിയേറ്റം ഇന്ത്യയിലെ ആകെ കുടിയേറ്റത്തിൻ്റെ 4 % മാത്രമാണ്.
2018 ന് ശേഷം 31 ശതമാനമാണ് രാജ്യത്തുനിന്നും കുടിയേറിയ വിദ്യാർത്ഥികളുടെ കണക്ക്. വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് പൂർണ്ണമായും തടയുവാൻ സാധിക്കില്ല. കുടിയേറുന്ന കുട്ടികൾ ഏറ്റവും മികച്ച തൊഴിൽ നേടുന്നു എന്ന് പറയാൻ സാധിക്കില്ല. അത്തരത്തിൽ ഒരു തെറ്റിധാരണ വേണ്ട’, മന്ത്രി പറഞ്ഞു.

ALSO READ: ‘ഞങ്ങൾ തിരിച്ചു വരും, പൂർണ വിശ്വാസമുണ്ട്’, നാസ പുറത്തുവിട്ട അന്താരാഷ്ട്ര സ്പേസ് സെന്ററിലെ ദൃശ്യങ്ങളിൽ സുനിത വില്യംസ് പറയുന്നു: വീഡിയോ

‘കേരളത്തിലെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഒരു വീഴ്ചയുമില്ല. ഉന്നത വിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരമുള്ളതാക്കി മാറ്റാൻ സർക്കാർ നടത്തുന്ന പ്രയത്നം വലുതാണ്. വളരെ മികച്ച പ്രകടനമാണ് കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾ കാഴ്ചവയ്ക്കുന്നത്. കേരളം മഹാ മോശമാണ് എന്ന തരത്തിലുള്ള പ്രചരണം പ്രതിപക്ഷത്തിന് ഭൂഷണമല്ല’, പ്രതിപക്ഷത്തിൻ്റെ വിമർശനങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News