കൃത്യമായ അന്വേഷണത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയുകയുള്ളു, ഒരു എംഎൽഎ വിളിച്ച് പറഞ്ഞാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ആർ ബിന്ദു. പി വി അൻവർ പാലിക്കേണ്ട മര്യാദകൾ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഭരണകക്ഷി എംഎൽഎ ചെയ്യാൻ പാടുള്ളതല്ല അൻവർ ചെയ്തത്. പൂരവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ബി ജെ പിയ്ക്ക് എതിരെ നിലപാട് എടുത്ത പാർട്ടിയാണ് സിപിഐഎം. അത് മനസിലാകാത്തത് അൻവറിൻ്റെ പോരായ്മയാണ്.
പൂരത്തിന് സാധാരണ നിയന്ത്രണങ്ങൾ ഉണ്ടാകും. പൂരം കലക്കുന്നതിന് ഭരണകക്ഷിയ്ക്ക് എങ്ങനെയാണ് ഉത്തരവാദിത്വം ഉണ്ടാകുന്നത്. പൂരം കലങ്ങിയതിൻ്റെ ഗുണഭോക്താക്കൾ ആരെന്ന് എല്ലാവർക്കും അറിയാം. ഭരണ കക്ഷി എം എൽ എ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് പ്രതിഷേധാർഹമാണ്. ആരെയും സംരക്ഷിക്കേണ്ട ആവശ്യം സർക്കാരിനില്ലെന്നും മന്ത്രി പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here